kerala

അടിമാലിയില്‍ പുഴയില്‍ ചങ്ങാടം മറിഞ്ഞ് കാണാതായ ഒമ്പതുപേരേയും രക്ഷപ്പെടുത്തി

By chandrika

September 21, 2020

അടിമാലി: അടിമാലിയില്‍ ചങ്ങാടം മറിഞ്ഞ് കാണാതായ ഒമ്പതുപേരേയും രക്ഷപ്പെടുത്തി. അടിമാലി കുറത്തിക്കുടിയിലാണ് സംഭവം. മൂന്ന് സ്ത്രീകളും മൂന്ന് കുട്ടികളും ഒരു പുരുഷനെയുമാണ് കാണാതായിരിക്കുന്നത്. കാണാതായവരെ നാട്ടുകാര്‍ രക്ഷപ്പെടുത്തിയെന്നാണ് വിവരം.

വളരെ ഉള്‍പ്രദേശമായത് കൊണ്ട് രക്ഷാപ്രവര്‍ത്തനം ദുഷ്‌ക്കരമാണെന്നാണ് വിവരം. ഫയര്‍ഫോഴ്‌സ് രക്ഷാപ്രവര്‍ത്തനത്തിന് പുറപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഫയര്‍ഫോഴ്‌സ് എത്തുന്നതിന് മുമ്പുതന്നെ ഇവരെ നാട്ടുകാര്‍ രക്ഷപ്പെടുത്തിയെന്നാണ് പുറത്തുവരുന്ന വിവരം.