ഇടുക്കി അടിമാലിയിലെ മണ്ണിടിച്ചില്‍ ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ ഉറപ്പുനല്‍കിയ പുനരുധിവാസം ഇതുവരെയും യാഥാര്‍ഥ്യമായില്ല. വാഗ്ദാനങ്ങള്‍ പാഴ്വാക്കായതോടെ പകച്ച് നില്‍ക്കുകയാണ് കുടുംബങ്ങള്‍. ദുരിത ബാധിതരായ 30 കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ചുനല്‍കുമെന്നായിരുന്നു പ്രഖ്യാപനം.
കഴിഞ്ഞ ഒക്ടോബര്‍ 25നായിരുന്നു അശാസ്ത്രീയമായ ദേശീയ പാതാ നിര്‍മാണത്തെ തുടര്‍ന്ന് അടിമാലി ലക്ഷംവീട് ഉന്നതിയിലേക്ക് മണ്ണിടിഞ്ഞു വീണത്. എട്ട് വീടുകള്‍ പൂര്‍ണമായും 22 വീടുകള്‍ ഭാഗികമായും തകര്‍ന്നു. ഇവര്‍ക്കെല്ലാം പുതിയ വീട് എന്നതായിരുന്നു വാഗ്ദാനം. പ്രഖ്യാപനത്തിനപ്പുറം പോയില്ലെന്ന് മാത്രമല്ല ഇപ്പൊള്‍ വാടക നല്‍കാനുള്ള തുക പോലും ലഭിക്കുന്നില്ല. നിസഹായരായ കുടുംബങ്ങള്‍ ഒടുവില്‍ സമരത്തിന് ഇറങ്ങാനാണ് തീരുമാനിച്ചിട്ടുള്ളത്.