മുംബൈ: പ്രമുഖ ബോളിവുഡ് നടി കങ്കണ റാണൗട്ടിനെതിരെ വക്കീല്‍ നോട്ടീസ്. നിര്‍മാതാവ് ആദിത്യ പഞ്ചോളിയും ഭാര്യ സെറീന വഹാബുമാണ് താരസുന്ദരിക്കെതിരെ വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. ഒരു ടെലിവിഷന്‍ പരിപാടിക്കിടെ കങ്കണ നടത്തിയ വെളിപ്പെടുത്തലാണ് നിയമനടപടിയിലേക്ക് എത്തിച്ചത്. ആദിത്യ പഞ്ചോളി തന്നെ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് ടി.വി ഷോക്കിടെ കങ്കണ നടത്തിയത്. ചാറ്റ് ഷോയില്‍ അപകീര്‍ത്തികരമായ പ്രസ്താവന തനിക്കെതിരെ നടത്തിയെന്നാണ് നിര്‍മാതാവിന്റെ വക്കീല്‍ നോട്ടീസില്‍ പറയുന്നത്.

Aditya-Pancholi-wife

കങ്കണ അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്നും അവര്‍ എല്ലാ അതിര്‍വരമ്പുകളും ലംഘിച്ചിരിക്കുകയാണെന്നും ആദിത്യ പഞ്ചോളിയുടെ ഭാര്യയും നടിയുമായ സറീന വഹാബ് പറഞ്ഞു. കങ്കണയുടെ വെളിപ്പെടുത്തലിനെ മനോരോഗിയുടെ വെളിപ്പെടുത്തലാണെന്ന് നേരത്തെ ആദിത്യയും മാധ്യമങ്ങളോട് പ്രതികരിക്കവെ ആക്ഷേപിച്ചിരുന്നു. നിങ്ങള്‍ നിങ്ങളുടെ വസ്ത്രങ്ങളിലേക്ക് കല്ലെറിഞ്ഞാല്‍ നിങ്ങളുടെ വസ്ത്രങ്ങളാണ് മുഷിയുന്നത്. അതുപോലെയാണ് കങ്കണ സ്വന്തം ജീവിതത്തോട് ചെയ്യുന്നത്. കങ്കണയുടെ ഇത്തരം പരാമര്‍ശങ്ങള്‍ തന്റെ വ്യക്തിജീവിതത്തെ സാരമായി ബാധിക്കുന്നുണ്ട്. അതിനാലാണ് താനും ഭാര്യം നിയമനടപടിക്കൊരുങ്ങുന്നതെന്ന് ആദിത്യ പറഞ്ഞു.