india

ആദിത്യനാഥിന്റെ് സത്യപ്രതിജ്ഞ ഇന്ന്

By Chandrika Web

March 25, 2022

ലക്‌നൗ: യു. പി മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. വൈകിട്ട് 4ന് ലക്‌നൗവിലെ അടല്‍ ബിഹാരി വാജ്‌പേയി സ്‌റ്റേഡിയത്തിലാണ് ചടങ്ങ്. ഇരുപതിനായിരത്തിലധികം പേര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ പ്രധാനമന്ത്രി മോദിയാണ് മുഖ്യാതിഥി. ആഭ്യന്തരമന്ത്രി അമിത് ഷാ, ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ, ബി. ജെ.പി മുഖ്യമന്ത്രിമാര്‍, ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാര്‍, കങ്കണ റണൗട്ട്, ബോണി കപൂര്‍, വ്യവസായ പ്രമുഖര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുക്കും.

അടുത്തിടെ ഇറങ്ങിയ വിവാദ ഹിന്ദി ചിത്രം കശ്മീര്‍ ഫയല്‍സിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കും ക്ഷണമുണ്ട്. നടന്‍ അനുപം ഖേര്‍, സംവിധായകന്‍ വിവേക് അഗ്‌നിഹോത്രി എന്നിവര്‍ പങ്കെടുക്കും. സ്‌റ്റേഡിയത്തിലെ ടര്‍ഫില്‍ മാത്രം 20,000 പേര്‍ക്കുള്ള ഇരിപ്പിടങ്ങള്‍ ഒരുക്കിയിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പില്‍, ആകെയുള്ള 403ല്‍ 273 സീറ്റുകള്‍ നേടിയാണ് ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി. എ സര്‍ക്കാര്‍ തുടര്‍ഭരണം നേടിയത്.