kerala

എഡിഎം നവീന്‍ ബാബുവിന്റെ മൃതദേഹം ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് സംസ്‌കരിക്കും

By webdesk17

October 17, 2024

എഡിഎം നവീന്‍ ബാബുവിന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. മൃതദേഹം ഇന്നലെ ഉച്ചക്ക് പത്തനംതിട്ടയില്‍ എത്തിച്ചിരുന്നു. പത്തനംത്തിട്ടയിലെ സ്വകാര്യ ആശുപത്രി മോര്‍ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. രാവിലെ 10 മണി മുതല്‍ പത്തനംതിട്ട ജില്ലാ കലക്ടറേറ്റില്‍ പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് മലയാലപ്പുഴയിലെ വീട്ടിലും പൊതുദര്‍ശനം നടക്കും. ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് വീട്ടുവളപ്പിലാണ് സംസ്‌കാരം.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് എഡിഎം നവീന്‍ ബാബുവിനെ പള്ളിക്കുന്നിലെ വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. മരണത്തിന്റെ തലേദിവസം നടന്ന യാത്രയയപ്പു ചടങ്ങില്‍ ക്ഷണിക്കപ്പെടാതെ കയറിവന്ന കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ നവീനെതിരെ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. ചെങ്ങളായിലെ പെട്രോള്‍ പമ്പിന് അനുമതി നല്‍കുന്നതില്‍ അഴിമതി നടത്തിയെന്നായിരുന്നു നവീനെതിരെയുള്ള ആരോപണം.