kerala

എഡിഎമ്മിന്റെ മരണം: ”മരണത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം പി.പി ദിവ്യക്ക്”- കെ. സുധാകരന്‍

By webdesk17

October 16, 2024

കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് കെ. സുധാകരന്‍. നവീന്റെ മരണത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം പി.പി ദിവ്യക്കാണെന്നും കെ. സുധാകരന്‍ പറഞ്ഞു. ദിവ്യ ചെയ്തത് ക്രിമിനല്‍ കുറ്റമാണെും അദ്ദേഹം പറഞ്ഞു. നവീന്‍ ബാബുവിന്റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നവീന്‍ ബാബു തനിക്ക് വളരെ അടുത്ത ബന്ധമുള്ള ആളായിരുന്നെന്നും ആവശ്യങ്ങള്‍ക്ക് വിളിച്ചാല്‍ അതിന്റെ വിശദാംശങ്ങള്‍ പറഞ്ഞുതരുമായിരുന്നെന്നും സുധാകരന്‍ പറഞ്ഞു. ആന്തൂരില്‍ സാജന്‍ മരിച്ചതുപോലെ തന്നെയാണ് നവീന്‍ ബാബുവും മരിക്കാന്‍ കാരണമായതെന്നും ക്ഷണിക്കാതെ യാത്രയയപ്പ് ചടങ്ങിലേക്ക് പോയ പി.പി ദിവ്യ എഡിഎമ്മിനെ അധിക്ഷേപിച്ചപ്പോള്‍ ഇടപെടാതിരുന്ന കലക്ടറും ഈ മരണത്തിന് ഉത്തരവാദിയാണെന്നും സുധാകരന്‍ പറഞ്ഞു.