kerala

എഡിഎമ്മിന്റെ മരണം:’പി.പി ദിവ്യയുടെ ആസൂത്രണം പൂര്‍ണമായി തെളിഞ്ഞു’; സഹോദരന്‍

By webdesk17

March 09, 2025

കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയിലെ ലാന്റ് റവന്യു ഡെപ്യൂട്ടി കമ്മിഷണറുടെ റിപ്പോര്‍ട്ടിലൂടെ പി.പി.ദിവ്യയുടെ ആസൂത്രണം പൂര്‍ണ്ണമായി തെളിഞ്ഞെന്ന് സഹോദരന്‍ പ്രവീണ്‍ ബാബു. താന്‍ ആദ്യം നല്‍കിയ പരാതിയിലെ ഗൂഢാലോചന വ്യക്തമായെന്നും സിപിഎമ്മിന്റെ പ്രതിരോധം പൊളിഞ്ഞെന്നും റിപ്പോര്‍ട്ട് മുന്‍ നിര്‍ത്തി സുപ്രിം കോടതിയില്‍ നിയമ പോരാട്ടം നടത്തുമെന്നും പ്രവീണ്‍ ബാബു പറഞ്ഞു.

കണ്ണൂര്‍ കലക്റ്ററേറ്റ്, വിജിലന്‍സ് എന്നിവിടങ്ങളില്‍ നവീന്‍ ബാബുവിനെതിരെ ഒരു പരാതിയും ലഭ്യമായിട്ടില്ലെന്ന് റവന്യൂ സെക്രട്ടറിയുടെ ഓഫീസും, വിജിലന്‍സ് ഡയറക്ടറേറ്റും കണ്ണൂര്‍ ജില്ലാ കലക്ട്രേറ്റും നല്‍കിയ വിവരാവകാശ രേഖയില്‍ പറയുന്നു.

നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഇതുവരെ ഗൂഢാലോചന അന്വേഷിച്ചിട്ടില്ലെന്ന് ബന്ധുവായ അനില്‍ പി നായര്‍ പറഞ്ഞു. അതുകൊണ്ടാണ് കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്.