kerala

അടൂരില്‍ ടിപ്പര്‍ ലോറി എ ഐ ക്യാമറ പോസ്റ്റ് ഇടിച്ച് തകര്‍ത്തു

By webdesk15

May 26, 2023

അടൂർ ഹൈസ്കൂൾ ജംഗ്ഷനിലെ എ ഐ കാമറ സ്ഥാപിച്ചിരുന്ന പോസ്റ്റ്‌ ടിപ്പര്‍ ലോറി ഇടിച്ച് തകർത്തു .കായംകുളത്ത് നിന്ന് അടൂരിലേക്ക് വന്ന ടിപ്പർലോറിയാണ് പോസ്റ്റർ ഇടിച്ച് തകർത്തത്.ക്യാമറക്കും കെടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ടിപ്പർ പൊലീസ് കസ്റ്റഡിയിൽ എടുത്തു .അടുത്ത മാസം അഞ്ച് മുതല്‍ ഗതാഗത നിയമ ലംഘനത്തിന് പിഴ ചുമത്താനിരിക്കെയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്.