kerala

കുട്ടികളുടെ ഭക്ഷണത്തില്‍ പോലും കള്ളത്തരം; സി.പി.എം എംഎല്‍എക്കെതിരെ മേഴ്‌സി കുട്ടന്‍

By webdesk13

May 24, 2023

സംസ്ഥാനത്തെ ഏറ്റവും മികച്ച മാതൃകാ സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ ആയിരുന്ന പനമ്പിള്ളി നഗര്‍ ഹോസ്റ്റലിനെ കേരളത്തിലെ ഏറ്റവും മോശം സ്‌പോര്‍ട്‌സ് ആക്കിയതിന്റെ ഉത്തരവാദിത്യം സി.പി.എം എംഎല്‍എ പി.വി ശ്രീനിജിനെന്ന് സംസ്ഥാനസപോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ അധ്യക്ഷ്യ ഒളിംപ്യന്‍ മേഴ്‌സികുട്ടന്‍.

കുട്ടികളുടെ ഭക്ഷണത്തില്‍പോലും കള്ളത്തരമാണ്. ഇക്കാര്യത്തില്‍ വിജിലന്‍സ് അന്വേഷണമുണ്ട. എറണാകുളം ജില്ലയിലെ കായിക വികസനത്തിന്റെ തകര്‍ച്ചക്ക് കാരണം ജില്ലാ സ്‌പോര്‍ട്‌സ്‌കൗണ്‍സില്‍ പ്രസിഡന്റുകൂടിയായ പി.വി ശ്രീനിജിനാണെന്നും മേഴ്‌സി കുട്ടന്‍ പറഞ്ഞു.