kerala

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

By webdesk17

June 17, 2025

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. വൈകുന്നേരം മൂന്ന് മണി മുതല്‍ ആറ് മണിവരെയാണ് കൊട്ടിക്കലാശം.

നിലമ്പൂര്‍ നഗരത്തില്‍ വിവിധ സ്ഥലങ്ങളിലായാണ് ഒരോ മുന്നണികള്‍ക്കും കൊട്ടിക്കലാശത്തിന് സ്ഥലം അനുവദിച്ചിരിക്കുന്നത്. അര്‍ബന്‍ ബാങ്കിന് സമീപത്താണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന്റെ കൊട്ടിക്കലാശം.

സുരക്ഷക്കായി ഏഴ് ഡിവൈഎസ്പിമാരുടെ നേതൃത്വത്തില്‍ 773 പൊലീസുകരെ തെരഞ്ഞടുപ്പ് ഡ്യൂട്ടിക്കായി നിയോഗിച്ചു.

വോട്ടെടുപ്പ് മറ്റന്നാള്‍. നിലമ്പൂരിലും എടക്കരയിലുമായാണ് കൊട്ടിക്കലാശം കേന്ദ്രീകരിക്കുക. മൂന്നു മുന്നണികളുടെയും പ്രധാനപ്പെട്ട നേതാക്കളെല്ലാം മണ്ഡലത്തില്‍ അവസാനഘട്ട വോട്ടഭ്യര്‍ഥന നടത്തുകയാണ്.

നിലമ്പൂരില്‍ എല്‍ഡിഎഫ് യുഡിഎഫ് പോരാട്ടമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞിരുന്നു. അന്‍വര്‍ ഫാക്ടര്‍ ഇല്ലെന്ന് കെപിസിസി അധ്യക്ഷന്‍ വ്യക്തമാക്കി.