Connect with us

kerala

‘എട്ടും പൊട്ടും തിരിയാത്ത മുഖ്യമന്ത്രിയെ പറഞ്ഞുപറ്റിച്ച മഹാ ഖലന്‍’; പരിഹാസവുമായി ജയശങ്കര്‍

Published

on

കൊച്ചി: കഴിഞ്ഞ ദിവസം മന്ത്രി ജി. സുധാകരന്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെതിരെ നടത്തിയ പ്രസ്താവനയെ പരിഹസിച്ച് അഡ്വ. എ. ജയശങ്കര്‍. എം.ശിവശങ്കര്‍ വഞ്ചകനാണെന്നും സ്വാതന്ത്ര്യവും വിശ്വാസവും ദുരുപയോഗം ചെയ്തു എന്നുമായിരുന്നു മന്ത്രി ജി. സുധാകരന്റെ പ്രസ്താവന. ശിവശങ്കര്‍ ചതിയനും വഞ്ചകനുമാണെന്നും എട്ടും പൊട്ടും തിരിയാത്ത മുഖ്യമന്ത്രിയെ പറഞ്ഞുപറ്റിച്ച ദുഷ്ടനാണെന്നും പരിഹാസ രൂപത്തില്‍ ജയശങ്കര്‍ പറയുന്നു. ശിവശങ്കരനും സ്വപ്നയുമായുളള ഒരിടപാടിലും സര്‍ക്കാര്‍ പങ്കാളിയല്ലെന്നും മുഖ്യമന്ത്രിക്കു മനസറിവില്ലെന്നുമുള്ള നിലപാടിനെ പരോക്ഷമായി പരിഹസിച്ചുകൊണ്ടുള്ളതാണ് ജയശങ്കറിന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റ്.

ഫേസ്ബുക്ക് കുറിപ്പ്

ചതിയന്‍.. വഞ്ചകന്‍… പരമ നീചന്‍… എട്ടും പൊട്ടും തിരിയാത്ത പാവം മുഖ്യമന്ത്രിയെ പറഞ്ഞു പറ്റിച്ച മഹാ ഖലന്‍!

ശിവശങ്കരനും സ്വപ്നയുമായുളള ഒരിടപാടിലും സര്‍ക്കാര്‍ പങ്കാളിയല്ല, മുഖ്യമന്ത്രിക്കു മനസറിവില്ല. സ്വര്‍ണക്കടത്തോ കുഴല്‍പ്പണമിടപാടോ ഇടതു മുന്നണിയുടെ പ്രകടന പത്രികയില്‍ പറഞ്ഞിട്ടുളള കാര്യങ്ങളല്ല. പാവങ്ങളുടെ പാര്‍ട്ടിക്കോ സര്‍ക്കാരിനോ മഹാനായ മുഖ്യമന്ത്രിക്കോ ഇതിന് ഉത്തരവാദിത്തമില്ല.

സഖാക്കളേ, സുഹൃത്തുക്കളേ ന്യായീകരണ തൊഴിലാളികളേ സംഘടിക്കുവിന്‍! ഈ മഹാ സത്യം ലോകമെമ്പാടും ഉദ്‌ഘോഷിക്കുവിന്‍!!

https://www.facebook.com/AdvocateAJayashankar/posts/2999624866833886

kerala

പോക്‌സോ കേസ്; സിപിഎം കൗണ്‍സിലര്‍ പിടിയില്‍

നഗരസഭാ കൗണ്‍സിലറും സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമായ കെ.വി തോമസാണ് അറസ്റ്റിലായത്.

Published

on

കോതമംഗലത്ത് പോക്‌സോ കേസില്‍ സിപിഎം കൗണ്‍സിലര്‍ പിടിയില്‍. നഗരസഭാ കൗണ്‍സിലറും സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമായ കെ.വി തോമസാണ് അറസ്റ്റിലായത്. 12 കാരിയോട് ലൈംഗികാതിക്രമത്തിനിരയാക്കിയെന്നാണ് പരാതി.

Continue Reading

kerala

കാര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടം; ചികിത്സയിലായിരുന്ന രണ്ട് കുട്ടികള്‍ മരിച്ചു

പൊല്‍പ്പുള്ളി അത്തിക്കോട് പൂളക്കാട്ടില്‍ പരേതനായ മാര്‍ട്ടിന്‍എല്‍സി ദമ്പതിമാരുടെ മക്കളായ എമിലീന മാര്‍ട്ടിന്‍ , ആല്‍ഫ്രഡ് എന്നിവരാണ് മരിച്ചത്.

Published

on

കാര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ പൊള്ളലേറ്റ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രണ്ട് കുട്ടികള്‍ മരിച്ചു. പൊല്‍പ്പുള്ളി അത്തിക്കോട് പൂളക്കാട്ടില്‍ പരേതനായ മാര്‍ട്ടിന്‍എല്‍സി ദമ്പതിമാരുടെ മക്കളായ എമിലീന മാര്‍ട്ടിന്‍ , ആല്‍ഫ്രഡ് എന്നിവരാണ് മരിച്ചത്.

ചിറ്റൂര്‍ അത്തിക്കോട്ടിലില്‍ ഇന്നലെ വൈകീട്ട് അഞ്ചുമണിയോടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ മാരകമായി പൊള്ളലേറ്റ മാതാവ് എല്‍സിയും എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്. വീടിനു മുന്നില്‍ നിര്‍ത്തിയിട്ട കാര്‍ സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ വലിയ ശബ്ദത്തോടെ തീപിടിക്കുകയായിരുന്നു.

പാലക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സാണ് എല്‍സി. ജോലികഴിഞ്ഞ് തിരിച്ചെത്തി വീടിനുമുന്നില്‍ കാര്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ ഒരുമണിക്കൂറിനുശേഷം മക്കള്‍ക്കൊപ്പം പുറത്തുപോകാനായി സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ തീ പിടിക്കയായിരുന്നു. കുട്ടികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ എല്‍സിയുടെ അമ്മ ഡെയ്‌സിക്കും പൊള്ളലേറ്റിരുന്നു. എല്‍സിയുടെ ഭര്‍ത്താവ് മാര്‍ട്ടിന്‍ ഒന്നരമാസംമുമ്പ് കാന്‍സര്‍ ബാധിതനായി മരിച്ചിരുന്നു.

Continue Reading

kerala

വയനാട് പുനരധിവാസ പദ്ധതി; ആരൊക്കെ മുടക്കാന്‍ നോക്കിയാലും മുസ്‌ലിംലീഗ് വാക്ക് പാലിക്കും; പി.കെ ബഷീര്‍ എം.എല്‍.എ

മുസ്ലിംലീഗിന്റെ മുണ്ടക്കൈ, ചൂരൽമല പുനരധിവാസ പദ്ധതിക്ക് വേണ്ടി വാങ്ങിയ സ്ഥലം നിയമക്കുരുക്കിലാണെന്ന രീതിയിൽ ചില മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ വാസ്തവ വിരുദ്ധമാണ്.

Published

on

ആരൊക്കെ മുടക്കാൻ നോക്കിയാലും മുസ്‌ലിംലീഗ് വാക്ക് പാലിക്കുമെന്നും വയനാട് പുനരധിവാസ പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും പദ്ധതിക്ക് വേണ്ടി സംസ്ഥാന കമ്മിറ്റി രൂപീകരിച്ച ഉപസമിതിയുടെ കൺവീനർ പി.കെ ബഷീർ എം.എൽ.എ പറഞ്ഞു. മാധ്യമ വാർത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിംലീഗിന്റെ മുണ്ടക്കൈ, ചൂരൽമല പുനരധിവാസ പദ്ധതിക്ക് വേണ്ടി വാങ്ങിയ സ്ഥലം നിയമക്കുരുക്കിലാണെന്ന രീതിയിൽ ചില മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ വാസ്തവ വിരുദ്ധമാണ്. വയനാട്ടിലെ എല്ലാ സാഹചര്യങ്ങളും സൂക്ഷ്മമായി വിലയിരുത്തി നിയമ വിദഗ്ധരുമായി കൂടിയാലോചിച്ച ശേഷമാണ് ഭൂമിയുടെ രെജിസ്‌ട്രേഷൻ നടപടികൾ പൂർത്തീകരിച്ചത്. പുനരധിവാസ പദ്ധതിയുമായി പാർട്ടി മുന്നോട്ട് പോവുകയാണ്.- അദ്ദേഹം പറഞ്ഞു.

വിവരാവകാശ പ്രകാരമുള്ള പരാതികൾ ജനാധിപത്യത്തിന്റെ ഭാഗമാണ്. പരാതി വരുമ്പോൾ ഭൂമിയുടെ ഉടമകൾക്ക് റവന്യൂ ഉദ്യോഗസ്ഥർ കാര്യങ്ങൾ അന്വേഷിച്ച് നോട്ടീസ് നൽകും. ഉദ്യോഗസ്ഥർക്ക് വ്യക്തമായ രേഖകളോടെ എല്ലാ ചോദ്യത്തിനും മറുപടി കൊടുക്കും. ഈ സ്വാഭാവിക നടപടികൾ നിയമക്കുരുക്കാണ് എന്ന് വ്യാഖ്യാനിക്കുന്നത് ശരിയല്ല. പദ്ധതി തടസ്സപ്പെടുത്താനും വൈകിപ്പിക്കാനും പല കോണുകളിൽ നിന്നും ശ്രമം നടക്കുന്നുണ്ട്. പാവപ്പെട്ടവർക്ക് നൽകാനുള്ള വീടുകളുടെ പണിയാണ് മുടക്കുന്നതെന്ന് അവർ ഓർക്കുന്നത് നല്ലതാണ്. മുസ്ലിംലീഗിന് ഇക്കാര്യത്തിൽ യാതൊരു ആശങ്കയുമില്ല. ദുരിതബാധിതർക്ക് നൽകിയ വാക്ക് പാലിക്കും. വാങ്ങിയ സ്ഥലത്ത് തന്നെ വീടുകൾ ഉയരും. കൃത്യ സമയത്ത് പദ്ധതി പൂർത്തീകരിക്കും.- പി.കെ ബഷീർ വ്യക്തമാക്കി.

Continue Reading

Trending