പാക് താരത്തിന്റെ സാന്നിധ്യത്താല്‍ വിവാദത്തിലായ കരണ്‍ ജോഹര്‍ സിനിമാ സീനുകള്‍ ഇന്റര്‍നെറ്റില്‍ ചോരുന്നു.

ഇന്ന് റിലീസിനെത്തിയ പാക് താരം ഫവാദ് ഖാന്‍ അഭിനയിച്ച കരണ്‍ ജോഹര്‍ ചിത്രം ‘ഏ ദില്‍ ഹേ മുഷ്‌കില്‍'(എ.ഡി.എച്ച്.എം)ന്റെ സീനുകളാണ് ഓണ്‍ലൈന്‍ മീഡിയകളില്‍ ചോര്‍ന്നത്.

srksrk-adhm-1477631575പാക് താരത്തിന് പുറമെ ഐശ്വര്യ റായി ബച്ചന്‍, രണ്‍ബീര്‍ കപൂര്‍, അനുഷ്‌ക ശര്‍മ എന്നിവര്‍ മുഖ്യവേഷങ്ങളില്‍ എത്തുന്ന ദീപാവലി ചിത്രം ഒക്ടോബര്‍ 28നാണ് റിലീസ് ചെയ്യ്തത്.
ചിത്രത്തില്‍ ബോളിവുഡ് കിംഗ് ഷാരൂഖ് ഖാന്‍ അതിഥിതാരമായി എത്തുന്ന ഭാഗമാണ് ചോര്‍ന്നിരിക്കുന്നത്. ചോര്‍ന്ന വീഡിയോ ക്ലിപ്പില്‍ ചിത്രത്തിലെ മറ്റു പ്രധാന താരങ്ങളുടെ സീനുകളും ഉള്‍പ്പെട്ടിട്ടുണ്ട്. ചിത്രത്തിലെ പ്രധാന സസ്‌പെന്‍സ് സീന്‍ ഇതിനകം സോഷ്യല്‍ മീഡിയകളില്‍ വൈറലായി കഴിഞ്ഞു.

adhm-2adhm

ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ-പാകിസ്താന്‍ ബന്ധം വഷളായ സാഹചര്യത്തില്‍ പാക് താരങ്ങള്‍ ഉള്‍പ്പെട്ട ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കുകയില്ലെന്ന് ചില സംഘടകള്‍ നിലപാടെടുത്തിരുന്നു. ‘ഏ ദില്‍ ഹേ മുഷ്‌കില്‍’ ചിത്രത്തിനെതിരെ മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനയുടെ കടുത്ത നിലപാടില്‍ അഴവു വന്നതോടെ സിനിമയുടെ റിലീസിങിന് എത്തിയത്.