Football

എഎഫ്‌സി ഏഷ്യന്‍ കപ്പ്: ഇന്ത്യ ഇന്ന് ഉസ്ബെക്കിസ്താനെതിരെ

By webdesk14

January 18, 2024

എഎഫ്‌സി ഏഷ്യന്‍ കപ്പിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യ ഇന്ന് ഉസ്ബെക്കിസ്താനെ നേരിടും. രാത്രി എട്ട് മണിക്ക് അഹമ്മദ് ബിന്‍ അലി സ്റ്റേഡിയത്തിലാണ് മത്സരം. ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയയോട് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്ന പരാജയം. ഫിഫ ലോക റാങ്കിങ്ങില്‍ 25-ാം സ്ഥാനത്തുള്ള ഓസ്ട്രേലിയയോട് ആദ്യ പകുതി ഗോള്‍ വഴങ്ങാതെ പൊരുതാന്‍ ഇന്ത്യക്കായിരുന്നു.

ഉസ്ബെക്കിസ്താന്‍ ഫിഫ റാങ്കിങ്ങില്‍ 68-ാം സ്ഥാനത്താണ്. ഓസ്ട്രേലിയക്കെതിരെ ആദ്യ പകുതിയില്‍ പുറത്തെടുത്ത പ്രകടനം ആവർത്തിക്കാനായാല്‍ ഇന്ത്യയ്ക്ക് തൃപ്തിയോടെ കളിയവസാനിപ്പിക്കാനായേക്കും. ആരാധകരുടെ വലിയ പിന്തുണ പ്രകടനത്തില്‍ സുപ്രധാന പങ്ക് വഹിക്കുമെന്ന് പരിശീലകൻ ഇഗോർ സ്റ്റിമാക് വ്യക്തമാക്കിയിരുന്നു. സെക്കന്‍ഡ് ഹോമെന്നായിരുന്നു സ്റ്റിമാക് ദോഹയെ വിശേഷിപ്പിച്ചത്.