News

അഫ്‌ഗാൻ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 1000 കടന്നു

By webdesk15

October 08, 2023

പടിഞ്ഞാറൻ അഫ്ഗാനിസ്താനിലുണ്ടായ തുടർച്ചയായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 1000 കടന്നു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ ശനിയാഴ്ച അതിർത്തി പ്രദേശമായ ഹെറാത്ത് പ്രവിശ്യയിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും തുടർ ചലനങ്ങളും വൻ നാശനഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത് ഭൂകമ്പത്തിൽ 465 വീടുകൾ തകരുകയും 135 വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തതായാണ് പ്രാഥമിക റിപ്പോർട്ട്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവർക്കായി രാത്രി വൈകിയും രക്ഷാപ്രവർത്തകർ തെരച്ചിൽ നടത്തി.