കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ എംബസിക്കു സമീപമുണ്ടായ ശക്തമായ സ്‌ഫോടനത്തില്‍ 50ഓളം പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റു. എംബസിക്ക് നൂറു മീറ്റര്‍ അകലെയുണ്ടായ സ്‌ഫോടനത്തിന്റെ പ്രകമ്പനത്തില്‍ കെട്ടിടത്തിന്റെ ജനലുകളും കതകുകളും തകര്‍ന്നു.

അതേസമയം, ഇന്ത്യന്‍ എംബസി ഓഫീസിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെല്ലാം സുരക്ഷിതരാണെന്നു വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ട്വിറ്ററില്‍ അറിയിച്ചു. നഗരമധ്യത്തില്‍ കനത്ത പുക ഉയരുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ആക്രമണത്തിന്റെ കാരണമെന്തെന്നു വ്യക്തമല്ല.