kerala

ഉടമയുമായി വാക്കുതര്‍ക്കം, മില്‍മയ്ക്ക് മുന്നില്‍ ലോറി നിര്‍ത്തി ഡ്രൈവര്‍ പോയി; 4 മാസമായി വിവരമില്ല

By webdesk13

July 16, 2023

ശ്രീകണ്ഠപുരം മടമ്പത്തെ മില്‍മ ഡെയറിയുടെ മുറ്റത്ത് നാലുമാസമായി മാര്‍ഗ തടസം സൃഷ്ടിച്ച് ലോറി. ഉടമയുമായി പിണങ്ങിയതിനെത്തുടര്‍ന്ന് പാല്‍പാക്കറ്റ് നിര്‍മിക്കുന്ന വസ്തുക്കളുമായി എത്തിയ ലോറി െ്രെഡവര്‍ വാഹനമുപേക്ഷിച്ച് മുങ്ങുകയായിരുന്നു. മാര്‍ച്ച് 14നാണ് മഹാരാഷ്ട്രയില്‍നിന്നുള്ള ഉത്പന്നങ്ങളുമായി എംഎച്ച്12 പിക്യു 7717 നമ്പര്‍ ലോറിയെത്തിയത്.

യാത്രാമധ്യേ ഉടമയുമായി തര്‍ക്കിച്ചെന്ന് െ്രെഡവര്‍ അവിടത്തെ ജീവനക്കാരോട് പറഞ്ഞിരുന്നു. ലോഡ് ഇറക്കിയശേഷം താക്കോല്‍ വാഹനത്തില്‍ തന്നെ ഉപേക്ഷിച്ച് െ്രെഡവര്‍ മുങ്ങി. പിന്നീട് െ്രെഡവറെ ബന്ധപ്പെട്ടെങ്കിലും കിട്ടിയില്ല. തുടര്‍ന്ന് മില്‍മ മാനേജര്‍ ശ്രീകണ്ഠപുരം പൊലീസില്‍ പരാതിപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. വാഹനത്തിന്റെ ആര്‍സി ഉടമയ്ക്ക് രജിസ്‌ട്രേഡായി കത്തയച്ചിട്ടും ഫലമില്ല.