ന്യൂഡല്‍ഹി: ആധാര്‍ സുരക്ഷിതമാണെന്ന് സ്ഥാപിക്കാനായി ആധാര്‍ നമ്പര്‍ പുറത്തുവിട്ട് ഹാക്കര്‍മാരെ വെല്ലുവിളിച്ച ട്രായ് (ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ) ചെയര്‍മാന്‍ ആര്‍.എസ് ശര്‍മ്മ പുലിവാലു പിടിച്ചതിന് പിന്നാലെ സുരക്ഷ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് ഹാക്കര്‍മാര്‍ രംഗത്ത്.
തന്റെ ആധാര്‍ നമ്പര്‍ പരസ്യപ്പെടുത്തിയാലും സ്വകാര്യതയെ ഹനിക്കുന്ന തരത്തില്‍ അത് തന്നെ ബാധിക്കില്ലെന്നായിരുന്നു ഇന്നലെ ആര്‍.എസ് ശര്‍മ്മയുടെ വെല്ലുവിളി. തന്റെ ആധാര്‍ നമ്പര്‍ ഉപയോഗിച്ച് യാതൊരു സ്വകാര്യതയും ചോര്‍ത്താന്‍ കഴിയില്ലെന്നും ശര്‍മ്മ അവകാശപ്പെട്ടു. എന്നാല്‍ ട്രായ് ചെയര്‍മാന്റെ വെല്ലുവിളി സ്വീകരിച്ച ഹാക്കര്‍മാര്‍, നിമിഷ നേരം കൊണ്ട്് ആര്‍.എസ് ശര്‍മ്മയുടെ മൊബൈല്‍ നമ്പറും അഡ്രസ്സും പാന്‍നമ്പറും എയര്‍ ഇന്ത്യ ഫ്രീക്വന്റ് ഫ്ലൈയര്‍ നമ്പര്‍ വരെ പുറത്തുവിട്ടാണ് ചെയര്‍മാന് എട്ടിന്റെ കൊടുത്തത്. ഇന്നലെ ട്വിറ്ററിലൂടെയായിരുന്നു ട്രായ് ചെയര്‍മാന്‍ തന്റെ 12 അക്ക ആധാര്‍ നമ്പര്‍ പുറത്തുവിട്ടുള്ള വെല്ലുവിളി. ശര്‍മ്മയുടെ വാട്സ്ആപ് പ്രൊഫൈല്‍ ചിത്രം വരെ പരസ്യമാക്കിയ ഹാക്കര്‍മാരുടെ തിരിച്ചടി വലിയ വാര്‍ത്തയായി.
Hi @narendramodi,
Can you publish your #Aadhaar number (if you have one)?
Regards,
— Elliot Alderson (@fs0c131y) July 28, 2018
എന്നാല്‍ ഇപ്പോള്‍ പുതിയ വെല്ലുവിളിയുമായി ഹാക്കരാമാരാണ് രംഗത്തെത്തിയിരിക്കുന്നത്. ഇനിയും ആധാറിലെ വിവരങ്ങള്‍ സുരക്ഷിതമാണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെടുന്നതെങ്കില്‍ പ്രധാനമന്ത്രിയുടെ ആധാര്‍ നമ്പര്‍ തരൂ… തെളിയിച്ചു തരാമെന്നാണ് ഹാക്കര്‍മാരുടെ വെല്ലുവിളി.
” നരേന്ദ്ര മോദി, നിങ്ങള്‍ക്ക് ആധാറുണ്ടെങ്കില്‍ അതിന്റെ നമ്പര്‍ പരസ്യപ്പെടുത്തൂ… ” എന്നാണ് ഏലിയറ്റ് ആള്‍ഡേഴ്‌സണ്‍ എന്ന പേരിലുള്ള ഹാക്കറുടെ വെല്ലുവിളി.
Can you bring his graduation degree online ?
— Homotitan JS (Tyagi) #RYP (@Kepler___22) July 28, 2018
ഹാക്കറുടെ വെല്ലുവിളിക്ക് താഴെ, മോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് പരസ്യപ്പെടുത്താന്‍ വഴിയുണ്ടോ ? എന്നാണ് ചിലര്‍ ചോദിക്കുന്നത്. ഇല്ലാത്തത് എങ്ങനെ പരസ്യപ്പെടുത്തുമാണ് അതിന് ചിലര്‍ മറുപടി നല്‍കിയിരിക്കുന്നത്.
അടുത്തിടെ മോദി ഒരിടവേളക്ക് ശേഷം ട്വിറ്ററില്‍ സജീവമായിരുന്നു. സാധാരണക്കാരുടെ ചോദ്യങ്ങള്‍ക്ക് പോലും മോദി ട്വിറ്ററില്‍ മറുപടി നല്‍കിയിരുന്നു. ഹാക്കറുടെ പരസ്യ വെല്ലുവിളിയോട് മോദി പ്രതികരിക്കുമോയെന്നാണ് സോഷ്യല്‍മീഡിയ ഉറ്റുനോക്കുന്നത്.
ഏതായാലും ട്രായ് ചെയര്‍മാന്റെ സ്വകാര്യത പരസ്യപ്പെടുത്തുന്നത് അദ്ദേഹത്തിന് മാത്രമല്ല, എത്രത്തോളം ഭീഷണി സൃഷ്ടിക്കുമെന്ന് തെളിയിക്കുക കൂടിയാണ് ഹാക്കര്‍ ചെയ്തത്.
If your phone numbers, address, dob, bank accounts and others personal details are easily found on the Internet you have no #privacy. End of the story.
— Elliot Alderson (@fs0c131y) 28 July 2018
എലിയറ്റ് ആല്‍ഡേഴ്‌സണാണ് ശര്‍മ്മയുടെ വ്യക്തിവിവരങ്ങള്‍ അടക്കം പരസ്യപ്പെടുത്തിയത്. ‘ജനങ്ങള്‍ക്കു താങ്കളുടെ വ്യക്തിവിവരങ്ങള്‍, ജനനതിയതി, ഫോണ്‍ നമ്പറുകള്‍ എന്നിവ ലഭിച്ചു. ഞാന്‍ ഇവിടം കൊണ്ടു നിര്‍ത്തുകയാണ്. നിങ്ങളുടെ ആധാര്‍ നമ്പര്‍ പരസ്യപ്പെടുത്തുന്നത് നല്ലതല്ലെന്ന് ഇനിയെങ്കിലും മനസ്സിലാക്കുമെന്ന് കരുതുന്നു’; ആല്‍ഡേഴ്‌സണ്‍ ട്വിറ്റിറില്‍ രേഖപ്പെടുത്തി. ആധാറുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈല്‍ നമ്പറും പുറത്തുവിട്ടു. ശര്‍മ്മയുടെ വാട്‌സ്ആപ്പ് പ്രൊഫൈല്‍ ചിത്രവും ഹാക്കര്‍ പരസ്യപ്പെടുത്തി. ബാങ്ക് അക്കൗണ്ടുമായി ശര്‍മ ആധാര്‍ ലിങ്ക് ചെയ്തിട്ടില്ലെന്നും ഹാക്കര്‍ കണ്ടെത്തിയിട്ടുണ്ട്.
ഡീന്‍ ഓഫ് ജിയോ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നും ശര്‍മ്മക്കു സന്ദേശം ലഭിച്ചു. ആല്‍ഡേഴ്‌സണ്‍ പുറത്തുവിട്ട വിവരങ്ങളിലൂടെ ഈ ഹാക്കര്‍ എയര്‍ഇന്ത്യയില്‍ നിന്ന് ഫ്രീക്വന്റ് ഫൈഌയര്‍ നമ്പര്‍ കണ്ടെത്തി. ജിമെയില്‍ അക്കൗണ്ടിലെ സെക്യൂരിറ്റി ചോദ്യത്തിന്റെ ഉത്തരമായിരുന്നു ഈ നമ്പര്‍.