india

ലോക്‌സഭ പാസാക്കിയതിന് പിന്നാലെ വഖഫ് ഭേദഗതി ബില്‍ ഇന്ന് രാജ്യസഭയില്‍

By webdesk17

April 03, 2025

ലോക്‌സഭ പാസാക്കിയതിന് പിന്നാലെ വഖഫ് ഭേദഗതി ബില്‍ ഇന്ന് രാജ്യസഭയില്‍. 232 പേര്‍ ബില്ലിനെ എതിര്‍ത്തപ്പോള്‍ 288 അംഗങ്ങല്‍ ബില്ലിനെ ലോക്‌സഭയില്‍ അനുകൂലിച്ചു. 14 മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്‌ക്കൊടുവിലാണ് വഖഫ് നിയമ ഭേദഗതി ബില്‍ ലോക്‌സഭയില്‍ പാസാക്കിയത്.

ഇലക്ട്രോണിക് രീതിയില്‍ നടന്ന വോട്ടെടുപ്പിലാണ് 288 പേര്‍ അനുകൂലിക്കുകയും 238 പേര്‍ എതിര്‍ക്കുകയും ചെയ്തത്. എംപിമാരായ കെ.സി വേണുഗോപാല്‍, ഗൗരവ് ഗോഗോ, എന്‍.കെ പ്രേമചന്ദ്രന്‍, ഇ. ടി മുഹമ്മദ് ബഷീര്‍, കെ.രാധകൃഷ്ണന്‍ തുടങ്ങിയവര്‍ ബില്ലിനെ എതിര്‍ത്ത് രംഗത്തെത്തി.

കേന്ദ്രനിയമ മന്ത്രി കിരണ്‍ റിജിജുവാണു ബില്‍ സഭയില്‍ അവതരിപ്പിച്ചത്. അതേസമയം ചര്‍ച്ചക്കിടെ വഖഫ് ബില്ലിന്റെ പേപ്പറുകള്‍ അസദുദ്ദീന്‍ ഉവൈസി കീറിയെറിഞ്ഞ് പ്രതിഷേധം രേഖപ്പെടുത്തി.

ബില്ല് മുസ്‌ലിംകളെ അരികുവല്‍ക്കരിക്കാനുള്ളതെന്നും വ്യക്തിനിയമങ്ങളും സ്വത്തവകാശങ്ങളും കവര്‍ന്നെടുക്കുകയാണ് ലക്ഷ്യമെന്നും രാഹുല്‍ ഗാന്ധി എക്സില്‍ കുറിച്ചു.