News

എയര്‍പോര്‍ട്ടിലെ ഹൂതി മിസൈല്‍ ആക്രമണത്തിന് പിന്നാലെ ഇസ്രാഈലിലേക്കുള്ള സര്‍വീസ് നിര്‍ത്തിവെച്ച് വിമാനക്കമ്പനികള്‍

By webdesk18

May 05, 2025

ഇസ്രാഈലിലെ പ്രധാന എയര്‍പോര്‍ട്ടില്‍ ഹൂതി മിസൈല്‍ ആക്രമണം നടന്നതിന് പിന്നാലെ ഇസ്രായേലിലേക്കുള്ള സേവനം നിര്‍ത്തിവെച്ച് വിമാനക്കമ്പനികള്‍. അമേരിക്ക,ജര്‍മനി,ബ്രിട്ടന്‍ അടക്കം നിരവധി രാജ്യങ്ങളില്‍ നിന്നുള്ള വിമാനക്കമ്പനികള്‍ സുരക്ഷാഭീഷണിയെ തുടര്‍ന്ന് ഇസ്രാഈലിലേക്കുള്ള സേവനം താല്‍കാലികമായി നിര്‍ത്തിവെച്ചു.

അമേരിക്കയുടേതടക്കം നിരവധി പ്രതിരോധ സംവിധാനങ്ങളുണ്ടായിട്ടും മിസൈല്‍ ഇസ്രാഈല്‍ എയര്‍പോര്‍ട്ടില്‍ എത്തിയത് ഗുരുതരമായ സുരക്ഷാ ഭീഷണിയാണെന്ന് ഇസ്രാഈല്‍ വൃത്തങ്ങള്‍ അഭിപ്രായപ്പെട്ടു. അത്സമയം, ഹൂതികള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കുമെന്ന് നെതന്യാഹു പ്രഖ്യാപിച്ചു.