More

മസ്ജിദുന്നബവി പരിചാരകൻ ആഗാ അബ്ദു അലി ഇദ്രീസ് നിര്യാതനായി

By webdesk14

November 21, 2023

മസ്ജിദുന്നബവി പരിചാരകനായിരുന്ന ആഗാ അബ്ദു അലി ഇദ്രീസ് നിര്യാതനായി. പ്രവാചകെൻറ പള്ളി പരിപാലിക്കുകയും സേവിക്കുകയും ചെയ്തിരുന്ന ‘ആഗാ’ എന്ന പേരിലറിയപ്പെടുന്നവരിലെ അവസാന കണ്ണികളിലൊരാളാണ് അബ്ദു അലി ഇദ്രീസ്.

തിങ്കളാഴ്ച മഗ്രിബ് നമസ്കാരാനന്തരം മസ്ജിദുന്നബവിയില്‍ നടന്ന ജനാസ നമസ്കാര ശേഷം ജന്നത്തുല്‍ ബഖീഅ്ല്‍ മൃതദേഹം ഖബറടക്കി. പണ്ട് കാലം മുതല്‍ മക്കയിലെയും മദീനയിലെയും ഹറമുകളെ സേവിക്കുന്ന ഒരു കൂട്ടം ആളുകളാണ് ‘ആഗാ’ എന്ന പേരിലറിയപ്പെട്ടിരുന്നവര്‍.

ഹറം വൃത്തിയാക്കുക, തൂത്തുവാരുക, പുകയ്ക്കുക, വെളിച്ചം നല്‍കുക, പ്രവാചക മസ്ജിദ് തുറക്കുക, അടയ്ക്കുക, പരിപാലിക്കുക. പ്രവാചകെൻറ ഖബറിടവും അതിെൻറ താക്കോലും സുക്ഷിക്കുക തുടങ്ങിയ സേവനത്തില്‍ മുഴുസമയമേര്‍പ്പെട്ടിരുന്നു വിഭാഗമാരായിരുന്നു.