ന്യൂഡല്‍ഹി: തനിക്കെതിരെയുള്ള സുപ്രിം കോടതി നടപടിയില്‍ പ്രതിഷേധിച്ച് ഡല്‍ഹി അടക്കമുള്ള നാല് നഗരങ്ങളില്‍ നിരാഹാരം നടത്തുമെന്ന് ജസ്്റ്റീസ് സി. എസ് കര്‍ണന്‍. ഡല്‍ഹി, ചെന്നൈ, കൊ ല്‍ക്കത്ത, ലക്‌നൗ എന്നിവിടങ്ങളിലാണ് സമരം നടത്തുക. തനിക്കെതിരെയുള്ള കേസും അറസ്റ്റ് വാറണ്ടും പിന്‍വലിക്കണമെന്നും ജോലിക്കേര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണം നീക്കണമെന്നുമാണ് കര്‍ണന്റെ ആവശ്യം. കോടതിയലക്ഷ്യ കേസിനെ തുടര്‍ന്ന് ഫെബ്രുവരി എട്ട് മുതല്‍ കോടതി ചുമതലകളില്‍ നിന്നു സുപ്രിം കോടതി കര്‍ണനെ മാറ്റി നിര്‍ത്തിയിരിക്കുകയാണ്. ദിവസങ്ങള്‍ക്ക് മുന്‍പു കൊല്‍ക്കത്ത ഡിജിപി ജസ്റ്റീസ് കര്‍ണന് സുപ്രിം കോടതിയുടെ അറസ്റ്റ് വാറണ്ടും കൈമാറിയിരുന്നു. അനുമതി ലഭിക്കുന്നതിനുസരിച്ച് ഡല്‍ഹിയില്‍ രാഷ്ട്രപതി ഭവനു മുമ്പിലോ രാം ലീലാ മൈതാനത്തോ ജസ്റ്റീസ് കര്‍ണന്‍ സമരം നടത്തുമെന്ന് അദ്ദേഹത്തിന്റെ പ്രതിനിധി പീറ്റര്‍ രമേശ് കുമാര്‍ അറിയിച്ചു. സുപ്രിം കോടതി ചീഫ് ജസ്റ്റീസ് അടക്കം പ്രമുഖര്‍ക്കെതിരെ അഴിമതിയാരോപണങ്ങള്‍ ഉന്നയിക്കുകയും പ്രധാനമന്ത്രിയ്ക്ക് കത്തയക്കുകയം ചെയ്തതിനെ തുടര്‍ന്നു നേരിട്ട് ഹാജരാകാന്‍ ജസ്റ്റീസ് കര്‍ണനോട് സുപ്രിം കോടതി ഉത്തരവിട്ടിരുന്നു.
ഫെബ്രുവരി 13ന് ഹാജരാകാനാണ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, ഹാജരാകാഞ്ഞതിനെ തുടര്‍ന്ന് അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു. ആദ്യമായാണ് ഹൈക്കോടതി സിറ്റിങ് ജഡ്ജിക്കെതിരെ സുപ്രിം കോടതി ഇത്തരത്തിലൊരു നടപടി സ്വീകരിക്കുന്നത്.
Be the first to write a comment.