kerala

പൗരത്വ ഭേദഗതി വിജ്ഞാപനത്തിനെതിരെ മുസ്‌ലിം യൂത്ത് ലീഗ് ഫ്രീഡം മാർച്ച്‌ സംഘടിപ്പിക്കും

By webdesk14

March 12, 2024

കോഴിക്കോട് : സി.എ.എ – എൻ.ആർ.സി വിജ്ഞാപനം ഇറക്കി, രാജ്യത്തെ ജനങ്ങൾക്കിടയിൽ മതത്തിൻ്റെ പേരിൽ ഭിന്നതയുണ്ടാക്കുന്ന ബി.ജെ.പി ഭരണകൂടത്തിനെതിരെ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ്‌ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറി പി. കെ ഫിറോസും പറഞ്ഞു.

പ്രതിഷേധത്തിന്റെ ഭാഗമായി നാളെ (ചൊവ്വ) രാത്രി 9.30 ന് നിയോജക മണ്ഡലം തലങ്ങളിൽ ഫ്രീഡം മാർച്ച് സംഘടിപ്പിക്കും. പ്രതിഷേധം വലിയ രീതിയിൽ ഉയർത്തിക്കൊണ്ടു വരുന്നതിനായി മുഴുവൻ നിയോജക മണ്ഡലം കമ്മിറ്റികളും രംഗത്തിറങ്ങാൻ നേതാക്കൾ ആഹ്വാനം ചെയ്തു.