kerala

ജനകീയ പ്രശ്‌നങ്ങളില്‍ പ്രക്ഷോഭം ശക്തമാക്കും: പി.കെ കുഞ്ഞാലിക്കുട്ടി

By webdesk13

September 30, 2024

ജനകീയ പ്രശ്‌നങ്ങളിൽ പ്രക്ഷോഭം ശക്തമാക്കുമെന്ന് മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കാസർക്കോട്ട് മാധ്യമങ്ങളുമായി സസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ഇടത് ദുർഭരണം അവസാനിക്കണമെന്നാണ് ജനം ആഗ്രഹിക്കുന്നത്.

ഒരുകാലത്തും കേരളത്തിൽ സംഭവിക്കാത്ത കാര്യങ്ങളാണ് സംഭവിച്ച് കൊണ്ടിരിക്കുന്നത്. സ്വന്തം കൂടാരത്തിലുള്ളവർ തന്നെ ഈ ദുർഭരണത്തെ തുറന്ന് കാട്ടുകയാണ്. പോലീസിൽ തന്നെ ഒരു വിഭാഗം കൊള്ളക്ക് കൂട്ടുനിൽക്കുന്നു എന്ന ആരോപണം നിസ്സാരമല്ല. താമിർ ജിഫ്രി കസ്റ്റഡി കൊലക്കേസ് ഉൾപ്പെടെ ഗൗരവമുള്ള വിഷയങ്ങളുണ്ട്. ഇതെല്ലാം യു.ഡി.എഫ് ചർച്ച ചെയ്യും.

നിയമപരമായും രാഷ്ട്രീയമായും ഇതിനെയെല്ലാം നേരിടും. ഭരണകക്ഷി എം.എൽ.എ പറയുന്ന ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങളിൽ ശക്തമായി ഇടപെടും.- കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.