india

അഹമ്മദാബാദിലെ ആശുപത്രിയിൽ തീപിടുത്തം; 100 രോഗികളെ ഒഴിപ്പിച്ചു

By webdesk15

July 30, 2023

അഹമ്മദാബാദിലെ ആശുപത്രിയിൽ ഉണ്ടായ തീപിടുത്തത്തെ തുടർന്ന് 100 രോഗികളെ ഒഴിപ്പിച്ചു.നഗരത്തിലെ സാഹിബാഗ് ഏരിയയിൽ സ്ഥിതിചെയ്യുന്ന രാജസ്ഥാൻ ആശുപത്രിയുടെ ബേസ്‌മെന്റിൽ പുലർച്ചെ 4.30 ഓടെയാണ് തീപിടുത്തമുണ്ടായതെന്ന് സാഹിബാഗ് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.മുൻകരുതൽ നടപടിയായി 100 ഓളം രോഗികളെ അവിടെ നിന്ന് ഒഴിപ്പിച്ചതായി അധികൃതർ അറിയിച്ചു.തീ നിയന്ത്രണവിധേയമാക്കാൻ അഗ്നിശമന സേനാംഗങ്ങൾ പ്രവർത്തിക്കുന്നുണ്ട്. തീപിടിത്തമുണ്ടായ ആശുപത്രിയുടെ ബേസ്‌മെന്റിൽ നിന്ന് പുക ഉയരുന്നത് തുടരുകയാണെന്ന് പോലീസ് ഇൻസ്പെക്ടർ എംഡി ചമ്പാവത്ത് പറഞ്ഞു.തീപിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.