പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗവുമായ കെ.കെ അഹമ്മദ് കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ (80) കോഴിക്കോട്ട് അന്തരിച്ചു.
സുന്നി മദ്‌റസ മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റ്, കാരന്തൂര്‍ മര്‍ക്കസ് ശരീഅത്ത് കോളേജ് വൈസ് പ്രിന്‍സിപ്പല്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു വരികയായിരുന്നു. സുന്നി യുവജന സംഘം മുന്‍ സംസ്ഥാന ഉപാധ്യക്ഷനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മയ്യിത്ത് നമസ്‌കാരം ഇന്ന് രാവിലെ എട്ടുമണിക്ക് മസ്ജിദുല്‍ ഹാമിലിയിലും ഉച്ചക്ക് ഒരുമണിക്ക് കട്ടിപ്പാറ ചമ്പ്രകുണ്ട ജുമാമസ്ജിദിലും നടക്കും.