ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരി വേദിയില്‍ കുഴഞ്ഞുവീണു. മഹാരാഷ്ട്രയിലെ അഹമ്മദ് നഗറില്‍ ഒരു പരിപാടിയ്ക്കിടെ വേദിയില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഗഡ്കരിയെ പ്രദമ ശുശ്രൂഷക്ക് ശേഷം അടുത്ത ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മഹാത്മാഗാന്ധി ഫൂലെ അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്സിറ്റിയിലെ കോണ്‍വൊക്കേഷന്‍ ചടങ്ങില്‍ പങ്കെടുക്കാനായാണ് ഗഡ്കരി അഹമ്മദ് നഗറിലെത്തിയത്. ചടങ്ങിലെ അഭിസംബോധന പ്രസംഗത്തിന് ശേഷം സീറ്റിലേക്കു തിരിച്ച കേന്ദ്രമന്ത്രി ദേശീയഗാനത്തിനായി എഴുന്നേറ്റു നിന്നപ്പോളാണ് കുഴഞ്ഞുവീണത്.

സ്റ്റേജില്‍ കുഴഞ്ഞുവീണ ഗഡ്കരിയെ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന മഹാരാഷ്ട്ര ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവു ഗഡ്ഗരിയെ പിടിക്കുകയായിരുന്നു. കടുത്തു ചൂടും രക്തത്തിലെ പഞ്ചസാരയിലെ അളവില്‍ വന്ന കുറവുമാണ് മന്ത്രിയെ തളര്‍ത്തിയതെന്നാണ് പ്രാഥമിക നിഗമനം.