അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ചവരെ തിരിച്ചറിയാനുള്ള ഡി.എന്‍.എ പരിശോധന നടപടികള്‍ ഇന്ന് പൂര്‍ത്തിയാക്കും. ഇതുവരെ 210 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. അതേസമയം 187 പേരുടെ മൃതദേഹങ്ങള്‍ വിട്ടു നല്‍കി.
വിമാനാപകടത്തില്‍ മൊത്തം 274 പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്. ഏഴു പോര്‍ചുഗീസ് പൗരന്മാര്‍, 27 ബ്രിട്ടീഷ് പൗരന്മാര്‍, ഒരു കാനഡ പൗരന്‍, നാല് നാട്ടുകാര്‍ എന്നിവരുടെ മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്.
അതേസമയം മലയാളി യുവതി രഞ്ജിതയുടേതടക്കം മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല.
എല്ലാവരുടെയും ഡി.എന്‍.എ പ്രൊഫൈലിങ് പെട്ടെന്ന് പൂര്‍ത്തിയാകുമെന്ന് അഹ്‌മദാബാദ് സിവില്‍ ആശുപത്രിയിലെ മെഡിക്കല്‍ സൂപ്രണ്ട് ഡോ. രാകേഷ് ജോഷി പറഞ്ഞു.
അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട ഏകവ്യക്തി വിശ്വാസ് കുമാര്‍ ചികിത്സയ്ക്കുശേഷം ആശുപത്രി വിട്ടിരുന്നു. അഹ്‌മദാബാദിലെ സ്വകാര്യ ഹോട്ടലിലേക്കാണ് പൊലീസ് നിര്‍ദ്ദേശ പ്രകാരം ബിശ്വാസ് കുമാര്‍ മാറിയത്.്
ജൂണ്‍ 12നാണ് അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ ബോയിങ് വിമാനം ടേക് ഓഫിന് പിന്നാലെ തകര്‍ന്ന് മലയാളി ഉള്‍പ്പെടെ 270 പേര്‍ കൊല്ലപ്പെട്ടത്.
വിമാനത്തിലുണ്ടായ 242 പേരില്‍ ഒരാളൊഴികെ എല്ലാവരും മരിച്ചിരുന്നു. വിമാനം തകര്‍ന്നുവീണ ഹോസ്റ്റലിലെ എം.ബി.ബി.എസ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ യാത്രികരല്ലാത്ത 29 പേരും മരിച്ചിരുന്നു.
