Connect with us

Culture

നോട്ട് അസാധുവാക്കല്‍; അമിത് ഷാ ഡയരക്ടറായ ബാങ്ക് മാറ്റിയെടുത്തത് 745 കോടി രൂപ

Published

on

മുംബൈ: മോദി സര്‍ക്കാര്‍ 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതിന് ശേഷം ഏറ്റവുമധികം നിരോധിത നോട്ടുകള്‍ മാറ്റിയെടുത്തത് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഡയരക്ടറായ സഹകരണ ബാങ്ക്. അമിത് ഷാ ഡയറക്ടറായ അഹമ്മദാബാദ് ഡിസ്ട്രിക്ട് കോഓപറേറ്റീവ് ബാങ്ക് 745.59 കോടി രൂപയുടെ അസാധു നോട്ടുകളാണ് മാറ്റിയെടുത്തതെന്ന് വിവരാവകാശം വഴി ലഭിച്ച രേഖകള്‍ പറയുന്നു. മോദി സര്‍ക്കാര്‍ നോട്ട് അസാധുവാക്കി അഞ്ച് ദിവസത്തിനുള്ളിലാണ് ഇത്രയും പണം മാറ്റിയെടുത്തതെന്ന വിവരം അമിത് ഷായെയും ബിജെപിയെയും പ്രതികൂട്ടിലാക്കുന്നതാണ്. അമിത് ഷാ ഡയരക്ടറായ ബാങ്ക് അസാധു നോട്ടുകള്‍ മാറ്റിയെടുത്തതിന് തൊട്ടടുത്ത ദിവസം മുതലാണ് ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് അസാധു നോട്ടുകള്‍ സ്വീകരിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയത്. അമിത് ഷാ ഡയറക്ടറായ ബാങ്കില്‍ നിക്ഷേപം കുമിഞ്ഞ് കൂടിയതിന് ശേഷമാണ് 2016 നവംബര്‍ 14ന് 500, 1000 രൂപ നോട്ടുകള്‍ സ്വീകരിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയത്. കള്ളപ്പണ നിക്ഷേപം നടക്കാന്‍ സാധ്യതയുണ്ടെന്നാരോപിച്ചാണ് കേരളത്തില്‍ ഉള്‍പ്പെടെയുള്ള സഹകരണ ബാങ്കുകളെ പ്രതിസന്ധിയിലാക്കുന്ന തീരുമാനം കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയത്. ബാങ്ക് വെബ്‌സൈറ്റിലെ വിവരങ്ങള്‍ അനുസരിച്ച് അമിത് ഷാ ഇപ്പോഴും ഈ ബാങ്കിന്റെ ഡയറക്ടറാണ്. 2000 ത്തില്‍ അമിത് ഷാ ഈ ബാങ്കിന്റെ ചെയര്‍മാനുമായിരുന്നു. 2017 മാര്‍ച്ച് 31ലെ കണക്ക് അനുസരിച്ച് ഈ ബാങ്കിലെ മൊത്ത നിക്ഷേപം 5,050 കോടി രൂപയാണ്. 2016-17 വര്‍ഷത്തെ അറ്റാദായം 14.31 കോടി രൂപയും. 122 ബ്രാഞ്ചുകളും 22 ലക്ഷം അക്കൗണ്ടുകളുമാണ് ഈ ബാങ്ക് കൈകാര്യം ചെയ്യുന്നത്. അമിത് ഷാ ഡയരക്ടറായ ബാങ്കിനു തൊട്ടുപിന്നിലായി ഏറ്റവും കുടുതല്‍ അസാധു നോട്ടുകള്‍ മാറ്റിയെടുത്ത സഹകരണ ബാങ്ക് ഗുജറാത്തിലെ ബി.ജെ.പി മന്ത്രിയായ ജയേഷ് ഭായ് വിത്തല്‍ഭായ് റദാദിയ ചെയര്‍മാനായ രാജ്‌കോട്ട് ജില്ലാ സഹകരണ ബാങ്കാണ്. 693.19 കോടി രൂപയാണ് രാജ്‌കോട്ട് ജില്ലാ സഹകരണ ബാങ്ക് അസാധു നോട്ടുകള്‍ മാറ്റിയെടുത്തത്. ബി.ജെ.പി രാഷ്ട്രീയത്തിന്റെ കേന്ദ്രമായാണ് രാജ്‌കോട്ട് അറിയപ്പെടുന്നത്. 2001ല്‍ നരേന്ദ്ര മോദി ഇവിടെ നിന്നുമാണ് തെരഞ്ഞെടുക്കപ്പെട്ടത്. സംസ്ഥാനത്തെ കോ ഓപറേറ്റീവ് ബാങ്കുകളുടെ ഉന്നത സ്ഥാപനമായ ഗുജറാത്ത് സ്‌റ്റേറ്റ് കോഓപ്പറേറ്റീവ് ബാങ്കില്‍ ഇതേ കാലയളവില്‍ 1.11 കോടി രൂപയുടെ അസാധു നോട്ടുകള്‍ മാത്രമാണ് നിക്ഷേപിച്ചതെന്നതും ശ്രദ്ധേയമാണ്. നോട്ടുനിരോധനം നടപ്പാക്കിയതിന് ശേഷം ഇതാദ്യമായിട്ടാണ് ജില്ലാ സഹകരണ ബാങ്കുകള്‍, സംസ്ഥാന സഹകരണ ബാങ്കുകള്‍ എന്നിവിടങ്ങളില്‍ അസാധു നോട്ടുകള്‍ നിക്ഷേപിച്ചത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വരുന്നതെന്ന് ഈ വിവരം പുറത്തു കൊണ്ടു വന്ന മനോരഞ്ജന്‍ എസ് റോയ് പറഞ്ഞു. ഏഴ് പൊതുമേഖല ബാങ്കുകളും , 32 സംസ്ഥാന കോ ഓപറേറ്റീവ് ബാങ്കുകളും 370 ജില്ലാ സഹകരണ ബാങ്കുകളും മൂന്ന് ഡസന്‍ പോസ്റ്റ് ഓഫീസുകളും ചേര്‍ന്ന് 7.91 ലക്ഷം കോടി അസാധു നോട്ടുകളാണ് ശേഖരിച്ചത്. ഏഴ് പൊതുമേഖല ബാങ്കുകള്‍ ചേര്‍ന്ന് 7.57 ലക്ഷം കോടിയും, 32 സംസ്ഥാന സഹകരണ ബാങ്കുകള്‍ 6,407 കോടി രൂപയും, 370 ജില്ലാ സഹകരണ ബാങ്കുകള്‍ 22,271 കോടി രൂപയുടേയും 39 പോസ്റ്റ് ഓഫീസുകള്‍ ചേര്‍ന്ന് 4,408 കോടി രൂപയുടേയും അസാധു നോട്ടുകളാണ് സ്വീകരിച്ചതെന്നും വിവരാവകാശ രേഖ പറയുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

ദിലീപ്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ‘ഭ.ഭ.ബ’ ട്രെയ്ലര്‍ പുറത്തിറങ്ങി

ധനഞ്ജയ് ശങ്കര്‍ സംവിധാനം ചെയ്ത ചിത്രം ഡിസംബര്‍ 18ന് ആഗോള റിലീസായി എത്തും.

Published

on

ദിലീപിനെ നായകനാക്കി ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ‘ഭ.ഭ.ബ’ യുടെ ട്രെയ്ലര്‍ പുറത്തിറങ്ങി. ധനഞ്ജയ് ശങ്കര്‍ സംവിധാനം ചെയ്ത ചിത്രം ഡിസംബര്‍ 18ന് ആഗോള റിലീസായി എത്തും. മാസ്, കോമഡി, ആക്ഷന്‍ എന്റര്‍ടൈന്‍മെന്റായി എത്തുന്ന ചിത്രത്തില്‍ ദിലീപിനൊപ്പം വിനീത് ശ്രീനിവാസന്‍, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരും അഭിനയിക്കുന്നു.

മലയാളത്തിലെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ തകര്‍പ്പന്‍ അതിഥി വേഷത്തില്‍ എത്തുന്നുവെന്നത് ട്രെയ്ലറിലെ പ്രധാന ഹൈലൈറ്റാണ്. ‘വേള്‍ഡ് ഓഫ് മാഡ്നെസ’ എന്ന ടാഗ്ലൈനോടെയുളള ചിത്രം ‘ഭയം, ഭക്തി, ബഹുമാനം’ എന്നതിന്റെ ചുരുക്ക രൂപമായ ‘ഭ.ഭ.ബ’ എന്ന പേരിലാണ് എത്തുന്നത്. നേരത്തെ പുറത്തിറങ്ങിയ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ ഹിറ്റായിരുന്നു.

പുതിയ ട്രെയ്ലറും ആവേശകരമായ പ്രതികരണം നേടി. സിദ്ധാര്‍ത്ഥ് ഭരതന്‍, ബാലു വര്‍ഗീസ്, സലിം കുമാര്‍, അശോകന്‍, ദേവന്‍, ബിജു പപ്പന്‍, നോബി, വിജയ് മേനോന്‍, റിയാസ് ഖാന്‍, സെന്തില്‍ കൃഷ്ണ, റെഡിന്‍ കിംഗ്സിലി, ഷമീര്‍ ഖാന്‍, ശരണ്യ പൊന്‍വണ്ണന്‍, നൂറിന്‍ ഷെരീഫ് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. വമ്പന്‍ ബജറ്റില്‍ ഒരുക്കിയ ചിത്രം കോയമ്പത്തൂര്‍, പാലക്കാട്, പൊള്ളാച്ചി, കൊച്ചി തുടങ്ങിയ ഇടങ്ങളിലായി ചിത്രീകരിച്ചു.

ഛായാഗ്രഹണം അര്‍മോ, സംഗീതം ഷാന്‍ റഹ്‌മാന്‍, പശ്ചാത്തലസംഗീതം ഗോപി സുന്ദര്‍, എഡിറ്റിംഗ് രഞ്ജന്‍ ഏബ്രഹാം, കലാസംവിധാനം നിമേഷ് താനൂര്‍ എന്നിവരാണ്. ആക്ഷന്‍ രംഗങ്ങള്‍ കലൈ കിങ്സണ്‍, സുപ്രീം സുന്ദര്‍ എന്നിവര്‍ ഒരുക്കിയിരിക്കുന്നു. കേരളത്തിലെ ഡിസ്ട്രിബ്യൂഷന്‍ ഡ്രീം ബിഗ് ഫിലിംസും വിദേശ വിതരണം ഫാര്‍സ് ഫിലിംസും ഏറ്റെടുത്തിട്ടുണ്ട്. പ്രമോഷന്‍സ് സ്നേക്ക് പ്ലാന്റ് എല്‍എല്‍പി, പിആര്‍ഒ വൈശാഖ് സി വടക്കേവീട്, ജിനു അനില്‍കുമാര്‍. ആക്ഷന്‍, കോമഡി, ഗാനങ്ങള്‍, ത്രില്‍ എന്നിവ കോര്‍ത്തിണക്കി തയ്യാറാക്കിയ ഈ ചിത്രം യുവാക്കളെയും കുടുംബ പ്രേക്ഷകരെയും ആകര്‍ഷിക്കുന്ന പൂര്‍ണ്ണ ആഘോഷ എന്റര്‍ടൈനെറായി ട്രെയ്ലര്‍ സൂചിപ്പിക്കുന്നു.

 

Continue Reading

News

അയ്യപ്പഭക്തര്‍ സഞ്ചരിച്ച ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; മൂന്നു പേര്‍ക്ക് ദാരുണാന്ത്യം

ശബരിമല ദര്‍ശനം കഴിഞ്ഞ് പുനലൂരില്‍ നിന്നും അഞ്ചലിലേക്ക് വരുകയായിരുന്ന ആന്ധ്രപ്രദേശിലെ അയ്യപ്പന്മാര്‍ സഞ്ചരിച്ചിരുന്ന ബസും അഞ്ചല്‍ നിന്നും പുനലൂരിലേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷയുമാണ് കൂട്ടിയിടിച്ചത്.

Published

on

കൊല്ലം: ശബരിമല തീര്‍ത്ഥടനം കഴിഞ്ഞു മടങ്ങിയ അയ്യപ്പഭക്തര്‍ സഞ്ചരിച്ച ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം. ഓട്ടോറിക്ഷ ഡ്രൈവറും ഓട്ടോയിലെ യാത്രക്കാരായിരുന്ന രണ്ട് പെണ്‍കുട്ടികളും മരിച്ചു.ശബരിമല ദര്‍ശനം കഴിഞ്ഞ് പുനലൂരില്‍ നിന്നും അഞ്ചലിലേക്ക് വരുകയായിരുന്ന ആന്ധ്രപ്രദേശിലെ അയ്യപ്പന്മാര്‍ സഞ്ചരിച്ചിരുന്ന ബസും അഞ്ചല്‍ നിന്നും പുനലൂരിലേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷയുമാണ് കൂട്ടിയിടിച്ചത്.

കരവാളൂര്‍ നീലമ്മാള്‍ പള്ളിവടക്കതില്‍ വീട്ടില്‍ ശ്രുതി ലക്ഷ്മി (16), തഴമേല്‍ ചൂരക്കുളം ജയജ്യോതി ഭവനില്‍ ജ്യോതിലക്ഷ്മി(21), ഓട്ടോ ഡ്രൈവര്‍ തഴമേല്‍ ചൂരക്കുളം അക്ഷയ് ഭവനില്‍ അക്ഷയ് (23) എന്നിവരാണ് മരിച്ചത്. ശ്രുതി ലക്ഷ്മി കരവാളൂര്‍ എഎംഎംഎച്ച്എസിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയും, ജ്യോതിലക്ഷ്മി ബാംഗ്ലൂരില്‍ നഴ്‌സിംഗ് വിദ്യാര്‍ഥിനിയുമാണ്. അഞ്ചല്‍ പുനലൂര്‍ പാതയില്‍ മാവിളയിലായിരുന്നു അപകടം. രാത്രി ഒരു മണിയോടെയാണ് അപകടം സംഭവിച്ചത്.

ജ്യാതിലക്ഷ്മിയും ശ്രുതി ലക്ഷ്മിയും ബന്ധുക്കളാണ്. ചൂരക്കുളത്തെ ജ്യോതിലക്ഷ്മിയുടെ വീട്ടില്‍ നിന്നും കരവാളൂരിലെ ശ്രുതിലക്ഷ്മിയുടെ വീട്ടിലേക്ക് ഓട്ടോറിക്ഷയില്‍ പോവുകയായിരുന്നു. അക്ഷയ് അപകട സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ശ്രുതിലക്ഷ്മിയെയും ജ്യോതി ലക്ഷ്മിയെയും അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചശേഷമാണ് മരിച്ചത്. അപകടത്തില്‍ ഓട്ടോറിക്ഷ പൂര്‍ണമായും തകര്‍ന്നു.

 

 

Continue Reading

kerala

രണ്ടാംഘട്ട വോട്ടെടുപ്പ്; മികച്ച പോളിംഗ്, ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര

പാലക്കാടും മലപ്പുറത്തും കോഴിക്കോടും കണ്ണൂരുമാണ് പോളിംഗ് ശതമാനത്തില്‍ മുന്നിലുള്ളത്.

Published

on

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട പോളിംഗ് പുരോഗമിക്കെ ആദ്യ മൂന്നു മണിക്കൂറില്‍  20.13 പോളിംഗ് ശതമാനം രേഖപ്പെടുത്തി. പാലക്കാടും മലപ്പുറത്തും കോഴിക്കോടും കണ്ണൂരുമാണ് പോളിംഗ് ശതമാനത്തില്‍ മുന്നിലുള്ളത്.

വോട്ടെടുപ്പിന്റെ ആദ്യ മണിക്കൂറുകളില്‍ തന്നെ പലയിടത്തും വോട്ടിങ് മെഷീന്‍ തകരാറിലായത് പോളിംഗിനെ കാര്യമായി ബാധിച്ചു. പ്രശ്‌നം പരിഹരിച്ച് വോട്ടെടുപ്പ് തുടര്‍ന്നെങ്കിലും ചിലയിടങ്ങളില്‍ വോട്ടര്‍മാര്‍ ഏറെ നേരം കാത്തുനില്‍ക്കേണ്ടിവന്നു.

രാവിലെ തന്നെ പലയിടത്തും ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിരയാണ്. നൂറിലേറെ ബൂത്തുകളില്‍ വോട്ടിംഗ് യന്ത്രങ്ങളിലെ തകരാര്‍ കാരണം പോളിംഗ് തടസ്സപ്പെട്ടു. പാലക്കാട് നെല്ലായ പട്ടിശ്ശേരി വാര്‍ഡില്‍ ഒന്നാം നമ്പര്‍ ബൂത്തില്‍ വോട്ടിംഗ് മെഷീന്‍ തകരാറിലായി. അര മണിക്കൂര്‍ വോട്ടിങ് തടസപ്പെട്ടു. മെഷീന്‍ മാറ്റിയതിന് ശേഷമാണ് വോട്ടിങ് പുനഃസ്ഥാപിച്ചത്.

പാലക്കാട് വാണിയംകുളം മനിശ്ശേരി വെസ്റ്റ് ആറാം വാര്‍ഡില്‍ 15 മിനിറ്റോളം വോട്ടിംഗ് തടസ്സപ്പെട്ടു. മെഷീന്‍ മാറ്റി സ്ഥാപിച്ചു. മനിശ്ശേരി കുന്നുംപുറം ബൂത്തിലാണ് തടസ്സം നേരിട്ടത്. കാസര്‍കോട് ദേലംപാടി പഞ്ചായത്തിലെ വാര്‍ഡ് 16, പള്ളംകോട് ജി.യു.പി.എസ് സ്‌കൂളിലെ ബൂത്ത് ഒന്നില്‍ മെഷീന്‍ പ്രവര്‍ത്തിക്കാത്തതാണ് കാരണം വോട്ടിംഗ് വൈകി.

മലപ്പുറം എ ആര്‍ നഗര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡിലെ രണ്ടാം ബൂത്തിലും പോളിംഗ് മെഷിന്റെ തകരാര്‍ കാരണം വോട്ടെടുപ്പ് തുടങ്ങിയിട്ടില്ല. കൊടിയത്തൂര്‍ പഞ്ചായത്തിലും വോട്ടിങ് മെഷീന്‍ തകരാറിലായി. കോഴിക്കോട് കൊടിയത്തൂര്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡ് ബൂത്ത് രണ്ടില്‍ വോട്ടിങ് മെഷീന്‍ തകരാറിലായി. തുടക്കത്തില്‍ വോട്ടിങ് നടന്നിരുന്നു പിന്നീട് തകരാറിലാകുകയായിരുന്നു. വടകര ചോറോട് പഞ്ചായത്ത് 23 വാര്‍ഡ് ബൂത്ത് ഒന്നില്‍ വോട്ടിംഗ് മെഷീന്‍ തകരാറിലായി. ഇതുവരെ മോക്ക് പോളിംഗ് നടത്താന്‍ ആയില്ല. കിഴക്കോത്ത് പഞ്ചായത്തിലെ ബൂത്ത് 2 ലും മെഷീന്‍ തകരാറിലായി.

 

 

Continue Reading

Trending