india

അഹമ്മദാബാദിലെ വിമാനാപകടം; സമൂഹമാധ്യമങ്ങളില്‍ പ്രൊഫൈല്‍ ചിത്രം മാറ്റി എയര്‍ ഇന്ത്യ

By webdesk18

June 12, 2025

അഹമ്മദാബാദിലെ വിമാനാപകടത്തില്‍ മരണം 133 ആയി. ദുഃഖത്തില്‍ പങ്കുചേര്‍ന്ന് എയര്‍ ഇന്ത്യ സാമൂഹ്യ മാധ്യമങ്ങളില്‍ കവര്‍ ചിത്രം കറുപ്പ് നിറമാക്കി. പിന്നാലെ, രാഷ്ട്രപതി ദ്രൗപതി മുര്‍മു ദുഃഖം രേഖപ്പെടുത്തി. ഹൃദയഭേദഗമായ ദുരന്തമാണ് ഉണ്ടായിരിക്കുന്നത്. അപകടത്തില്‍പ്പെട്ടവര്‍ക്കായി പ്രാര്‍ത്ഥിക്കുകയാണ്. ഈ സമയത്ത് രാഷ്ട്രം അവര്‍ക്കൊപ്പം നില്‍ക്കുന്നു. രാഷ്ട്രപതി അനുശോചന സന്ദേശത്തില്‍ കൂട്ടിച്ചേര്‍ത്തു.

ഉച്ചക്ക് ഒന്നരയോടെ 242 യാത്രക്കാരുമായി ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ വിമാനമാണ് തകര്‍ന്ന് വീണത്. ടേക്ക് ഓഫിനിടെയാണ് വിമാനം തകര്‍ന്നത്. രാജ്യം കണ്ട ഏറ്റവും വലിയ വിമാന ദുരന്തമായി ഇതോടെ അഹമ്മദാബാദ് വിമാന അപകടം. 11 വര്‍ഷം പഴക്കമുള്ള A1 171 വിമാനം എയര്‍ ഇന്ത്യയുടെ ഭാഗമായത് 2014 ല്‍ ആണ്. ഇതിന് മുന്‍പും വിമാനത്തില്‍ സാങ്കേതിക തകരാര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഹോസ്റ്റലില്‍ വിദ്യാര്‍ഥികള്‍ ഭക്ഷണം കഴിക്കുന്ന സമയത്താണ് അപകടം ഉണ്ടായത്. നിരവധി വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു. എന്നാല്‍ വിദ്യാര്‍ഥികളില്‍ ആര്‍ക്കും ഇതുവരെ ജീവഹാനി സംഭവിച്ചിട്ടില്ലെന്നാണ് സ്ഥിരീകരണം. എട്ട് കുട്ടികള്‍ അടക്കം 230 യാത്രക്കാരും 12 ക്രൂ അംഗങ്ങളുമാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാന തകര്‍ന്നു വീണ സ്ഥലത്ത് കത്തിയമര്‍ന്ന മൃതദേഹങ്ങള്‍ കണ്ടെത്തി.