crime

റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും ബൈക്ക് മോഷ്ടിച്ച് കടക്കവെ എഐ ക്യാമറയില്‍ കുടുങ്ങി; പ്രതി പിടിയിലായി

By webdesk14

October 08, 2023

റെയില്‍വെ സ്‌റ്റേഷനില്‍ വെച്ച ബൈക്ക് മോഷ്ടിച്ച് കടന്നുകളയുന്നതിനിടെ എഐ ക്യാമറയില്‍ കുടുങ്ങിയ പ്രതി പിടിയിലായി. ഹെല്‍മെറ്റ് ഇല്ലാതെ ബൈക്കില്‍ സഞ്ചരിച്ചതിനാണ് മോഷ്ടാവിന്റെ ചിത്രം എഐ കാമറയില്‍ പതിഞ്ഞത്. ഇതാണ് പ്രതിയെ പിടികൂടാനുള്ള തെളിവായത്.

സംഭവത്തില്‍ കാസര്‍കോട് സ്വദേശി ലതീഷ് (23) ആണ് പിടിയിലായത്. തലശേരിയിലെ കൊടുവള്ളിയില്‍ വെച്ചാണ് ഹെല്‍മെറ്റ് ഇടാതെ വാഹനമോടിച്ചലപ്രതിയുടെ ദൃശ്യം എഐ കാമറയില്‍ പതിഞ്ഞത്. ഇയാള്‍ പിന്നീട് മറ്റൊരു വാഹന മോഷണ കേസില്‍ പോലീസിന്റെ പിടിയിലായതോടെയാണ് ബൈക്ക് മോഷണവും തെളിഞ്ഞത്.