Culture
എഐഡിഎംകെയില്‍ പൊട്ടിത്തെറി; തുറന്നടിച്ച് പനീര്‍സെല്‍വം
ചെന്നൈ: അണ്ണാ ഡി.എം.കെയില്‍ പൊട്ടിത്തെറി. നിയുക്ത മുഖ്യമന്ത്രി വി.കെ ശശികലക്കെതിരെ ആഞ്ഞടിച്ച് സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രിയും ജയലളിതയുടെ വിശ്വസ്തനുമായിരുന്ന ഒ പന്നീര്‍ശെല്‍വം രംഗത്തെത്തി. ഇന്നലെ രാത്രി 10.30ഓടെയാണ് അണ്ണാനഗറിലെ ജയലളിതയുടെ ശവകുടീരത്തിനു സമീപം നടത്തിയ ഒരു മണിക്കൂര്‍ നീണ്ട ധ്യാനത്തിനു ശേഷം നിര്‍ണായക വെളിപ്പെടുത്തലുകളുമായി പന്നീര്‍ശെല്‍വം മാധ്യമങ്ങളെ കണ്ടത്.
ധ്യാനത്തിനിടെ അമ്മയുടെ ആത്മാവ് തന്നോട് സംവദിച്ചുവെന്ന് പറഞ്ഞുകൊണ്ടാണ് പന്നീര്‍ശെല്‍വം സംസാരം തുടങ്ങിയത്. തന്നെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് താഴെയിറക്കാന്‍ ആസൂത്രിത ശ്രമം നടന്നുവെന്ന് അദ്ദേഹം തുറന്നടിച്ചു. ”അമ്മയുടെ മരണത്തിനു പിന്നാലെതന്നെ ശശികല മുഖ്യമന്ത്രിയാകുമെന്ന് ചില കോണുകളില്‍നിന്ന് പ്രചാരണം ഉയര്‍ന്നു. ഇതിനു പിന്നാലെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവെക്കണമെന്ന് പാര്‍ട്ടിയിലെ ചിലര്‍ തന്നോട് ആവശ്യപ്പെട്ടു. പാര്‍ട്ടിയുടെ ഐക്യം മുന്നില്‍ കണ്ടാണ് പല തീരുമാനങ്ങളും എടുത്തത്. എന്നാല്‍ അത് തെറ്റാണെന്ന് ഇപ്പോള്‍ തോന്നുന്നു. ജനങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത ഒരാള്‍ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തെത്തുന്നതില്‍ തനിക്ക് താല്പര്യമില്ല. മുഖ്യമന്ത്രി സ്ഥാനത്തെത്തുന്നവര്‍ ജനപിന്തുണയുള്ളവരായിരിക്കണമെന്നും” പന്നീര്‍ശെല്‍വം പറഞ്ഞു.
”ശശികലയെ എ.ഐ.എ. ഡി.എം.കെ ജനറല്‍ സെക്രട്ടറിയാക്കണമെന്ന് ജയലളിത ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. കഴിഞ്ഞ കുറേ മാസങ്ങളായി വിശദീകരിക്കാനാവാത്ത മാനസിക സംഘര്‍ഷങ്ങളിലൂടെയാണ് താന്‍ കടന്നുപോകുന്നത്. റവന്യു മന്ത്രി ഉദയകുമാറാണ് ശശികലയെ മുഖ്യമന്ത്രിയാക്കണമെന്ന് പാര്‍ട്ടിയില്‍ ശക്തമായി ആവശ്യപ്പെടുകയും തന്നോട് രാജിവെക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തത്. അമ്മയുടെ മരണത്തോടെ പാര്‍ട്ടി തകരരുതെന്ന് താന്‍ ആഗ്രഹിച്ചിരുന്നു. അതുകൊണ്ടാണ് പലരുടേയും താല്പര്യങ്ങള്ക്ക് വഴങ്ങിയത്. എന്നാല്‍ ആ തീരുമാനങ്ങള്‍ തെറ്റായിപ്പോയി. പാര്‍ട്ടിക്കും ജനങ്ങള്‍ക്കും വേണ്ടി നിലകൊള്ളും. തനിച്ചുനിന്ന് പോരാടുമെന്നും വേണ്ടി വന്നാല്‍ മുഖ്യമന്ത്രി സ്ഥാനത്തുനിന്നുള്ള രാജി തീരുമാനം പിന്‍വലിക്കുമെന്നും” പന്നീര്‍ശെല്‍വം കൂട്ടിച്ചേര്‍ത്തു. അതേസമയം ജയലളിതയുടെ മരണം സംബന്ധിച്ച ദുരൂഹതകളിലേക്കൊന്നും സംസാരത്തിനീടെ പന്നീര്‍ശെല്‍വം കടന്നില്ല.
ജയലളിതയുടെ മരണത്തിനു പിന്നാലെ എ.ഐ.എ.ഡി.എം.കെ പിളര്‍പ്പിലേക്ക് നീങ്ങുന്നുവെന്ന വ്യക്തമായ സൂചന നല്‍കുന്നതാണ് പന്നീര്‍ശെല്‍വത്തിന്റെ വെളിപ്പെടുത്തലുകള്‍. ജയലളിതയുടെ മരണത്തിനു മുമ്പുതന്നെ പാര്‍ട്ടിയില്‍ ഉരുണ്ടുകൂടിയ അഭിപ്രായഭിന്നതയാണ് ഇന്നലെ പൊട്ടിത്തെറിയിലേക്ക് നീങ്ങിയത്. മുതിര്‍ന്ന നേതാവും മുന്‍ നിയമസഭാ സ്പീക്കറുമായിരുന്ന പി.എച്ച് പാണ്ഡ്യന്, രാജ്യസഭാംഗം മനോജ് പാണ്ഡ്യന്, മുന്‍ മന്ത്രി കെ.പി മുനുസ്വാമി എന്നിവരും ഇന്നലെ ശശികലക്കെതിരെ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് അഴിമതി ആരോപണങ്ങളെതുടര്‍ന്ന് രണ്ടുതവണ ജയളിലതക്ക് മുഖ്യമന്ത്രി പദത്തില്‍നിന്ന് മാറിനില്‍ക്കേണ്ടി വന്നപ്പോഴും പകരക്കാരനായി സംസ്ഥാന ഭരണത്തിന് ചുക്കാന്‍പിടിച്ച പന്നീര്‍ശെല്‍വം കൂടി രംഗത്തെത്തിയത്.
ഞായറാഴ്ച ചേര്‍ന്ന എ.ഐ.എ.ഡി.എം.കെ നിയമസഭാ കക്ഷി യോഗം ശശികലയെ കക്ഷി നേതാവായി തെരഞ്ഞെടുക്കുകയും മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. തൊട്ടു പിന്നാലെയാണ് പന്നീര്‍ശെല്‍വം ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവിന് രാജിക്കത്ത് കൈമാറിയത്. രാജി ഗവര്‍ണര്‍ സ്വീകരിച്ചതോടെ ശശികലയുടെ സത്യപ്രതി്ജ്ഞക്കുള്ള ഒരുക്കങ്ങള്‍ ചെപ്പോക്കിലുള്ള മദ്രാസ് യൂണിവേഴ്സിറ്റി സെന്റിനറി ഹാളില്‍ തകൃതിയായി നടന്നുവരുന്നതിനിടെയാണ് പന്നീര്‍ശെല്‍വത്തിന്റെ നേതൃത്വത്തില്‍ പുതിയ അട്ടിമറി നീക്കം നടന്നത്.
ജയലളിതയുടെ മരണത്തോടെ ശശികലയുടെ സഹോദരങ്ങള്‍ ഉള്‍പ്പെട്ട മന്നാര്‍ഗുഡി മാഫിയ തമിഴക രാഷ്ട്രീയത്തിന്റെ നിയന്ത്രണം കൈവശപ്പെടുത്താന്‍ നീക്കം തുടങ്ങിയതായി ആരോപണം ഉണ്ടായിരുന്നു. ഇതിന്റെ ഭാഗമായാണ് ശശികലയെ ആദ്യം എ.ഐ.എ.ഡി.എം. കെ ജനറല്‍ സെക്രട്ടറി സ്ഥാനത്തും അധികം വൈകാതെ മുഖ്യമന്ത്രി സ്ഥാനത്തും അവരോധിക്കാന്‍ നീക്കം നടന്നത്. എന്നാല്‍ പന്നീര്‍ശെല്‍വത്തിന്റെ വെളിപ്പെടുത്തലോടെ തമിഴക രാഷ്ട്രീയം കൂടുതല്‍ സങ്കീര്‍ണമാവുകയാണ്.
entertainment
ദുല്‍ഖര്‍ സല്മാന് ചിത്രം ‘ ഐ ആം ഗെയിം’ ഫസ്റ്റ് ലുക്ക് റിലീസ് നവംബര്‍ 28ന്
വൈകുന്നേരം 6 മണിക്കാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിടുക.
ദുല്‍ഖര്‍ സല്മാന് നായകനാവുന്ന ‘ഐ ആം ഗെയിം’ ഫസ്റ്റ് ലുക്ക് റിലീസ് തീയതി പുറത്ത്. നവംബര്‍ 28 വെള്ളിയാഴ്ച, വൈകുന്നേരം 6 മണിക്കാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിടുക. നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രം, വേഫെറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്മാന്, ജോം വര്‍ഗീസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. സജീര്‍ ബാബ, ഇസ്മായില്‍ അബൂബക്കര്‍, ബിലാല്‍ മൊയ്തു എന്നിവര്‍ തിരക്കഥ രചിച്ച ചിത്രത്തിന്റെ സംഭാഷണങ്ങള്‍ ഒരുക്കിയത് ആദര്‍ശ് സുകുമാരനും ഷഹബാസ് റഷീദുമാണ്. ആര്‍ഡിഎക്സ് എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം നഹാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഐ ആം ഗെയിം’.
ഇപ്പൊള്‍ ഈ ബിഗ് ബഡ്ജറ്റ് ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ദുല്‍ഖര്‍ സല്‍മാന്റെ നാല്പതാം ചിത്രമായി ഒരുക്കുന്ന ‘ഐ ആം ഗെയിം’ ല്‍ ദുല്‍ഖര്‍ സല്‍മാനൊപ്പം ആന്റണി വര്‍ഗീസ്, തമിഴ് നടനും സംവിധായകനുമായ മിഷ്കിന്, കതിര്, പാര്‍ത്ഥ് തിവാരി, തമിഴ് നായികാ താരം സംയുക്ത വിശ്വനാഥന് എന്നിവരും വേഷമിടുന്നുണ്ട്. കബാലി, കെജിഎഫ് സീരിസ്, കൈതി, വിക്രം, ലിയോ, സലാര്‍ എന്നീ പാന്‍ ഇന്ത്യന്‍ ചിത്രങ്ങളുടെ സംഘട്ടന സംവിധാനം നിര്‍വഹിച്ചിട്ടുള്ള അന്‍പറിവ് മാസ്റ്റേഴ്സ് ‘ആര്‍ഡിഎക്സ്’ എന്ന ചിത്രത്തിന് ശേഷം വീണ്ടും നഹാസ് ഹിദായത്തുമായി കൈകോര്‍ക്കുന്ന ചിത്രം കൂടിയാണ് ‘ഐ ആം ഗെയിം’.
ഛായാഗ്രഹണം- ജിംഷി ഖാലിദ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റിംഗ്- ചമന്‍ ചാക്കോ, പ്രൊഡക്ഷന്‍ ഡിസൈനര്‍- അജയന് ചാലിശ്ശേരി, മേക്കപ്പ് – റോണക്സ് സേവ്യര്‍. കോസ്റ്റ്യൂം- മഷര്‍ ഹംസ, പ്രൊഡക്ഷന്‍ കണ്ട്രോളര്- ദീപക് പരമേശ്വരന്, അസോസിയേറ്റ് ഡയറക്ടര്‍- രോഹിത് ചന്ദ്രശേഖര്‍. ഗാനരചന- മനു മഞ്ജിത്ത്, വിനായക് ശശികുമാര്‍, VFX – തൗഫീഖ് – എഗ്വൈറ്റ്, പോസ്റ്റര്‍ ഡിസൈന്‍- ടെന്‍ പോയിന്റ്, സൗണ്ട് ഡിസൈന്‍- സിങ്ക് സിനിമ, സൗണ്ട് മിക്സ് – കണ്ണന് ഗണപത്, സ്റ്റില്‍സ്- എസ് ബി കെ, പിആര്‍ഒ- ശബരി
Film
റിലീസ് തീയതി പ്രഖ്യാപിച്ചു; മമ്മൂട്ടിയുടെ ‘കളങ്കാവല്‍’ ഡിസംബറില്‍ തിയറ്ററുകളില്‍
മമ്മൂട്ടി ആരാധകര്‍ ഏറെ കാത്തിരുന്ന ‘കളങ്കാവല്‍’ റിലീസ് തീയതി ഒടുവില്‍ പ്രഖ്യാപിച്ചു. ജിതിന് കെ. ജോസ് സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബര്‍ 5ന് തിയറ്ററുകളിലെത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. മുമ്പ് നവംബര്‍ 27 എന്നാണ് റിലീസ് നിശ്ചയിച്ചിരുന്നത്, എന്നാല്‍ പിന്നീടാണ് തീയതി മാറ്റിയത്. ടീസറില്‍ നിന്നുമാണ് മമ്മൂട്ടി ശക്തമായ വില്ലന്‍ വേഷത്തില്‍ എത്തുന്നുവെന്ന നിഗമനം പ്രേക്ഷകരിലുണ്ടായത്.
യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണു തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ജിഷ്ണു ശ്രീകുമാറും സംവിധായകന് ജിതിന് കെ. ജോസും ചേര്‍ന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ‘കുറുപ്പ്’ സിനിമയുടെ കഥയും ജിതിന് തന്നെയായിരുന്നു ഒരുക്കിയത്. ഈ ചിത്രത്തില്‍ മമ്മൂട്ടി ഒരു സീരിയല്‍ കില്ലറുടെ വേഷത്തിലാണ് എത്തുന്നത്. വിനായകന് ഒരുപ്രത്യേക പൊലീസ് ഓഫിസറുടെ വേഷം കൈകാര്യം ചെയ്യുന്നു. ജിബിന്‍ ഗോപിനാഥും പ്രധാന കഥാപാത്രമായി അഭിനയിക്കുന്നു.
Film
ഐ.എഫ്.എഫ്.കെ : അന്താരാഷ്ട്ര മത്സരത്തില്‍ രണ്ട് മലയാള ചിത്രങ്ങള്‍
ആദ്യ ദിവസമേ 5,000ത്തിലധികം പേരാണ് രജിസ്റ്റര്‍ ചെയ്തത്.
തിരുവനന്തപുരം: ഡിസംബര്‍ 12 മുതല്‍ 19 വരെ നടക്കുന്ന 29ണ്ടാം കേരള രാജ്യാന്തര ചലച്ചിത്ര മേളക്കായുള്ള (ഐ.എഫ്.എഫ്.കെ) ഡെലിഗേറ്റ് രജിസ്ട്രേഷന് തുടങ്ങി. ആദ്യ ദിവസമേ 5,000ത്തിലധികം പേരാണ് രജിസ്റ്റര്‍ ചെയ്തത്. മേളയിലെ ഇന്ത്യന്‍ സിനിമ ഇന്ന് വിഭാഗത്തില്‍ ആകെ ഏഴ് ചിത്രങ്ങളാണ്. ഈ വിഭാഗത്തിലെ ഏക മലയാളചിത്രമായി ദേശീയപുരസ്കാരജേതാവ് സജിന്‍ ബാബു സംവിധാനം ചെയ്ത ‘തിയേറ്റര്‍’ ഉള്‍പ്പെടുത്തി.
കൂടാതെ കന്നഡ ചിത്രം അമ്മാങ് ഹില്‍ബെഡാ (Don’t tell mother), ഹിന്ദി ചിത്രങ്ങളായ ലാപ്റ്റീന്‍, ഫുള്‍ പ്ലേറ്റ്, അലാവ്, സോങ്സ് ഓഫ് ഫര്‍ഗോട്ടണ്‍ ട്രീസ്, ബംഗാളി ചിത്രം മൊറിചിക (Mirage) എന്നിവയും ഉള്‍പ്പെടുന്നു. അന്താരാഷ്ട്ര മത്സരവിഭാഗത്തില്‍ 14 ചിത്രങ്ങളാണ് ഇത്തവണ. ഇതില്‍ രണ്ട് മലയാള ചിത്രങ്ങള്‍ ശ്രദ്ധേയമാണ് ഉണ്ണികൃഷ്ണന് ആവള സംവിധാനം ചെയ്ത ‘തന്തപ്പേര്’, സഞ്ജു സുരേന്ദ്രന്റെ ‘ഇഫ് ഓണ്‍ എ വിന്റേഴ്സ് നൈറ്റ’്. അഞ്ച് സ്പാനിഷ് ചിത്രങ്ങള്‍ക്കും പ്രമുഖ സ്ഥാനമുണ്ട്.
ബിഫോര്‍ ദി ബോഡി, ക്യൂര്‍പോ സിലെസ്റ്റ്, ഹൈഡ്ര, കിസ്സിങ് ബഗ്, ദി കറണ്ട്സ്. അന്താരാഷ്ട്ര മത്സരത്തില്‍ റഷ്യന്‍ ചിത്രം ‘ബാക്ക്’റാബിറ്റ്, വൈറ്റ്’റാബിറ്റ്’, അഫ്ഗാന്‍പേര്‍ഷ്യന്‍ ചിത്രം ‘സിനിമാ ജസീറ’, ബംഗാളി ‘ഷാഡോ ബോക്സ്’, ഖസാക്കി ‘ദി എലീസ്യന്‍ ഫീല്‍ഡ്’, അറബി ‘ദി സെറ്റില്‍മെന്റ്’, ജാപ്പനീസ് ‘ടു സീസണ്‍സ്, ടു ട്രെയ്ഞ്ചേഴ്സ്’, ചൈനീസ് ‘യെന്‍ ആന്‍ഡ് ഐലീ’ എന്നിവയും പ്രദര്‍ശിപ്പിക്കും. മലയാള സിനിമ ഇന്ന് വിഭാഗത്തില്‍ 12 ചിത്രങ്ങളുണ്ട്: സമസ്താ ലോക, അംബ്രോസിയ, കാത്തിരിപ്പ്, ചാവുകല്യാണം, മോഹം, എബ്ബ്, പെണ്ണും പൊറാട്ടും, ഒരു അപസാരക കഥ, അന്യരുടെ ആകാശങ്ങള്‍, ആദി സ്നേഹത്തിന്റെ വിരുന്നുമേശ, ശവപ്പെട്ടി, ശേഷിപ്പ് എന്നിവ.
-
News2 days agoഇത്യോപ്യയില്‍ അഗ്നിപര്‍വ്വത സ്ഫോടനം; കണ്ണൂർ-അബൂദബി വിമാനം വഴിതിരിച്ചുവിട്ടു, കൊച്ചിയിൽ നിന്നുള്ള രണ്ടുവിമാനങ്ങൾ റദ്ദാക്കി
-
kerala2 days agoശബരിമലയില്‍ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് വാ..; സി.പി.ഒയെ ഭീഷണിപ്പെടുത്തിയ പൊലീസ് അസോ. ജില്ല സെക്രട്ടറിക്ക് സസ്പെന്ഷന്
-
kerala2 days agoവന്നത് ആളൂരിനെ കാണാന്‍, മരിച്ചത് അറിയില്ലായിരുന്നു; കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ വിട്ടയച്ചു
-
gulf2 days agoസൗദിയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു.
-
kerala2 days agoമോഷണത്തിന് ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ക്രൂരമായി മര്‍ദിച്ചു; രണ്ട് പേര് പിടിയില്‍
-
india2 days agoനീലഗിരിയില്‍ കടുവ ആക്രമണം; വയോധികയെ കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ ഭക്ഷിച്ചതായി റിപ്പോര്‍ട്ട്
-
kerala2 days ago5 ലക്ഷം വീടുകള്‍, എമര്‍ജന്‍സി റോഡ് ടീം, വാര്‍ഡുകള്‍ക്ക് ഉപാധിരഹിത ഫണ്ട്; യുഡിഎഫിന്റെ പ്രകടനപത്രിക പുറത്തിറക്കി
-
india1 day agoഉത്തര്‍പ്രദേശില്‍ വീണ്ടും ബിഎല്‍ഒ ആത്മഹത്യ; രണ്ടാഴ്ചയ്ക്കിടെ ആറാമത്തെ സംഭവം

