kerala

‘എ കെ ബാലന്‍റെ വാദം കേട്ടാൽ പിണറായി ജയിലിൽ പോകും’ പരിഹാസവുമായി കെ മുരളീധരന്‍

By webdesk15

May 06, 2023

എ ഐ ക്യാമറ വിവാദത്തില്‍ വായതുറക്കാത്ത മുഖ്യമന്ത്രിയെ ന്യായീകരിച്ച് രംഗത്ത് വന്ന സി.പി.എം നേതാവ് എ കെ ബാലനെ പരിഹസിച്ച് കെ മുരളീധരന്‍. ബാലന്‍റെ വാദം കേട്ടാൽ പിണറായി ജയിലിൽ പോകുമെന്നും, സൈക്കിൾ ഇടിച്ച കേസ് വാദിച്ചാൽ തൂക്കിക്കൊല്ലുമെന്ന് പറയുമ്പോലെയാണ് ബാലന്‍റെ വാദമെന്നും അദ്ദേഹം പറഞ്ഞു.വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട മുഖ്യമന്ത്രി എങ്ങനെയാണ് എഐ ക്യാമറ വിവാദത്തില്‍ അഭിപ്രായം പറയുകയെന്നായിരുന്നു എകെ ബാലന്‍റെ ന്യായീകരണം.ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും   വെള്ളാനയായ കെൽട്രോൺ അടച്ചുപൂട്ടണമെന്നും . മുരളീധരന്‍ ആവശ്യപ്പെട്ടു.