kerala

എ ഐ ക്യാമറ അഴിമതി രണ്ടാം ലാവ്ലിൻ എന്ന് പ്രതിപക്ഷ നേതാവ് ;പിണറായി മഹാമൗനം വെടിയണമെന്നും വി.ഡി. സതീശൻ

By webdesk15

April 27, 2023

രണ്ടാം എസ്എൻസി ലാവ്ലിനാണ് എഐ ക്യാമറ അഴിമതിയെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ ആരോപിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ മഹാ മൗനത്തിന്റെ മാളത്തിൽ ഒളിച്ചിരിക്കുകയാണെന്നും സതീശൻ കുറ്റപ്പെടുത്തി. അന്വേഷണം നടത്തുമെന്ന് പറയുമ്പോഴും വ്യവസായ വകുപ്പ് മന്ത്രി കരാറിനെ ന്യായീകരിക്കുകയാണ്. സ്രിറ്റ് എന്ന കമ്പനിക്ക് കരാർ നൽകിയത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നും കൺസ്ട്രക്ഷൻ കമ്പനി എങ്ങനെ യോഗ്യത നേടിയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.സ്വർണ്ണ കള്ളക്കടത്തിന്റെ കേന്ദ്രം, ലൈഫ് മിഷൻ അഴിമതിയുടെ കേന്ദ്രം, എന്നപോലെ ക്യാമറ അഴിമതിയുടെയും കേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസാണെന്ന് വ്യക്തമായിരിക്കുകയാണ്.പ്രതിപക്ഷം ഉന്നിയിച്ച ചോദ്യങ്ങൾക്കൊന്നും മറുപടി നൽകാൻ വ്യവസായ മന്ത്രി തയ്യാറായിട്ടില്ലെന്നും വി.ഡി സതീശൻ പറഞ്ഞു.