Culture

പരിശീലനത്തിനിടെ വ്യോമസേനാ വിമാനം തകര്‍ന്നുവീണു

By chandrika

March 31, 2019

സിരോഹി: രാജസ്ഥാനിലെ സിരോഹിയില്‍ പരിശീലന പറക്കലിനിടെ വ്യോമസേനയുടെ വിമാനം തകര്‍ന്നു വീണു. മിഗ് 27 വിമാനമാണ് തകര്‍ന്നുവീണത്. ഇന്ന് രാവിലെയാണ് സഭവം. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് രാജസ്ഥാനിലെ ബികാനീറില്‍ മിഗ് 21 വിമാനം തകര്‍ന്ന് വീണിരുന്നു. പരിശീലനത്തിനായി പറന്ന ഉടന്‍ സമീപത്തെ ഗ്രാമത്തില്‍ തകര്‍ന്ന് വീഴുകയായിരുന്നു.