അഹമ്മദാബാദിലുണ്ടായ ദാരുണമായ വിമാന ദുരന്തത്തിൽ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നതായി ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ് ദേശീയ കമ്മിറ്റി. മരണപ്പെട്ടവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നു. നഷ്ടത്തിന്റെ വേദന വലുതാണ്. ഈ പ്രയാസകരമായ സാഹചര്യത്തെ നേരിടാനുള്ള ക്ഷമയും ശക്തിയും നിങ്ങൾക്കുണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു. – മുസ്ലിംലീഗ് അനുശോചന സന്ദേശത്തിൽ പറഞ്ഞു.
നിങ്ങളുടെ വേദന ഈ രാജ്യം മുഴുവൻ പങ്കിടുകയാണ്. ദുരന്തം ബാധിച്ച എല്ലാവരോടും ഞങ്ങൾ ഐക്യപ്പെടുന്നു. കുടുംബങ്ങൾക്ക് അടിയന്തര സഹായവും പിന്തുണയും ഭരണകൂടം ഉറപ്പ് വരുത്തണമെന്നും മുസ്ലിംലീഗ് ദേശീയ കമ്മിറ്റി അനുശോചന സന്ദേശത്തിൽ പറഞ്ഞു.