ന്യൂഡല്‍ഹി: പരിശീലനപ്പറക്കലിനിടെ ഇന്ത്യന്‍ വ്യോമസേനയുടെ ജെറ്റ് വിമാനം കാണാതായി. ആസാമിലെ തേസ്പുരില്‍ നിന്നു പുറപ്പെട്ട ‘സുഖോയ്30’ ജെറ്റ് വിമാനമാണ് ചൈന അതിര്‍ത്തിക്കു സമീപം കാണാതായത്. രാവിലെ 9.30 ന് പുറപ്പെട്ട വിമാനം തേസ്പുരില്‍ നിന്നും 60 കിലോമീറ്റര്‍ അകലെ ചൈന അതിര്‍ത്തിക്കു സമീപം വെച്ച് റഡാറില്‍ നിന്ന് അപ്രത്യക്ഷമാവുകായിരുന്നു. വിമാനത്തിനൊപ്പം രണ്ടു പൈലറ്റുമാരെയും കാണാതായതായാണ് വിവരം. സംഭവത്തില്‍ വ്യോമസേന തിരച്ചില്‍ ആരംഭിച്ചു