Culture

ഇന്ധന വിലയില്‍ വന്‍ വര്‍ദ്ധന വിമാനയാത്രാ നിരക്ക് കുത്തനെ ഉയര്‍ന്നേക്കും

By chandrika

October 02, 2017

 

ഇന്ധനവില പുതുക്കി നിശ്ചയിച്ചതോടെ വിമാന യാത്രാ നിരക്കുകളില്‍ വന്‍വര്‍ധനയക്ക് സാധ്യത. വിമാന ഇന്ധനത്തിന്റെ വില ആറു ശതമാനമാണു വര്‍ദ്ധിപ്പിച്ചത്. ഈ വര്‍ഷം ഓഗസ്റ്റിനു ശേഷം ഇതു മൂന്നാം തവണയാണ് എടി.എഫിന് വില കൂട്ടുന്നത്. പുതിയ നിരക്കനുസരിച്ച 3000 രൂപയുടെ വിത്യാസമാണ് അനുഭവപ്പെടുക. ഡല്‍ഹിയില്‍ പുതുക്കിയ ഇന്ധനവില കിലോമീറ്ററിന് 523,045 രൂപയാണ്. നേരത്തെ, 50020 രൂപയായിരുന്നുവെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനെ അറിയിച്ചിരുന്നു. സെപ്റ്റംബറില്‍ നാലു ശതമാനം വില വര്‍ദ്ധിപ്പിച്ചിരുന്നു. തുടര്‍ച്ചയായ ഇന്ധനവില വര്‍ദ്ധനയെ മറികടക്കാന്‍ വിമാന കമ്പനികള്‍ യാത്രാനിരക്കുകള്‍ കൂട്ടിയേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.