Culture

അറ്റക്കുറ്റപ്പണിക്കിടെ ഡല്‍ഹി വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ വിമാനത്തിന് തീപിടിച്ചു

By web desk 1

April 25, 2019

ഡല്‍ഹി വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ വിമാനത്തിന് തീപിടിച്ചു. ഓക്‌സിലറി പവര്‍ യൂണിറ്റില്‍ നിന്ന് അറ്റക്കുറ്റപ്പണി നടക്കുന്നതിനിടെയാണ് തീപ്പിടുത്തമുണ്ടായത്. ഡല്‍ഹിയില്‍ നിന്നും സാന്‍ഫ്രാന്‍സിസ്‌കോയിലേക്ക് പോകാനുള്ള ബോയിംങ് 777 വിമാനത്തിലാണ് തീപിടുത്തമുണ്ടായത്. വിമാനത്തില്‍ ആരും ഇല്ലാത്തിരുന്നതിനാല്‍ ആളപായമില്ല. തീ പടര്‍ന്ന ഉടനെ തീ അണയ്ക്കാന്‍ സാധിച്ചത് വലിയ അപകടമാണ് ഒഴിവാക്കിയത്.