india

എയര്‍ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി; അടിയന്തരലാന്‍ഡിങ് നടത്തി

By webdesk14

June 13, 2025

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി. തുടര്‍ന്ന് അടിയന്തരലാന്‍ഡിംങ് നടത്തി. തായ്‌ലന്‍ഡില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോവാനിരുന്ന വിനാനത്തിന്‍ നേരെയാണ് ബോംബ് ഭീഷണിയുണ്ടായത്. തുടര്‍ന്ന് തായ്‌ലാന്‍ഡ് വിമാനത്താവളത്തിലെ അധികൃതര്‍ എഐ 379 വിമാനം അടിയന്തരലാന്‍ഡിംങ് നടത്തിയ വിവരം അറിയിച്ചു.

പ്രാദേശിക സമയം രാവിലെ ഒമ്പതരയോടുകൂടിയാണ് വിമാനം ഡല്‍ഹിയിലേക്ക് പുറപ്പെട്ടത്. വിമാനത്തിലുണ്ടായിരുന്നത് 156 യാത്രക്കാരാണ്. തുടര്‍ന്ന് യാത്രക്കാരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. അതേസമയം വിമാനത്തില്‍ വിശദമായ പരിശോധന നടന്നുവരുകയാണ് എന്നാണ് പ്രാധമിക വിവരം.