ജറൂസലം: ഗസ്സയില്‍ അതിര്‍ത്തിക്ക് സമീപം ഇസ്രാഈല്‍ അക്രമം. ഇബ്രാഹിം അല്‍ നജ്ജാര്‍, മുഹമ്മദ് ഖിള്ര്‍ എന്നീ ഫലസ്തീനികളാണ് അക്രമത്തില്‍ കൊല്ലപ്പെട്ടത്. തിങ്കളാഴ്ച പ്രതിഷേധക്കാര്‍ക്കുനേരെ ഇസ്രാഈല്‍ സേന നടത്തിയ വെടിവെപ്പില്‍ 26 പേര്‍ക്ക് പരിക്കേറ്റതായി ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. എന്നാല്‍ അതിര്‍ത്തി വേലിക്കുസമീപം സംശയാസ്പദമായി കണ്ട ഫലസ്തീന്‍ സംഘത്തിനുനേരെയാണ് വ്യോമാക്രമണം നടത്തിയതെന്ന് ഇസ്രാഈല്‍ പറയുന്നു. ദക്ഷിണ ഗസ്സയില്‍ വേലിക്ക് സമീപമെത്തിയ ഫലസ്തീനികള്‍ ഭീകരാരാണന്നും അവര്‍ എന്തോ വസ്തു സ്ഥാപിക്കുന്നത് സൈന്യത്തിന്റെ ശ്രദ്ധയില്‍ പെട്ടുവെന്നുമാണ് ഇസ്രാഈല്‍ വാദം. മാര്‍ച്ച് മുതല്‍ ഗസ്സയിലെ അതിര്‍ത്തി വേലിക്ക് സമീപം ഫലസ്തീനികള്‍ പ്രതിഷേധം തുടരുകയാണ്.