Connect with us

GULF

എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് സര്‍വ്വീസുകള്‍ വെട്ടിക്കുറച്ചു; സലാലയിൽ പ്രവാസി ആക്ഷന്‍ കൗണ്‍സില്‍

സലാലയില്‍ നിന്ന് കണ്ണൂരിലേക്കും തിരുവനന്തപുരത്തേക്കുമുള്ള സര്‍വ്വീസുകളാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് നിര്‍ത്തലാക്കിയത്

Published

on

സലാല: സ്‌കൂള്‍ അവധിക്കാലം ആരംഭിക്കാനിരിക്കെ സലാലയില്‍ നിന്ന് കേരളത്തിലേക്കുള്ള സര്‍വ്വീസുകള്‍ വെട്ടിക്കുറച്ചതിനെതിരെ പ്രവാസികളുടെ പ്രതിഷേധം ശക്തമാവുന്നു. സലാലയില്‍ നിന്ന് കണ്ണൂരിലേക്കും തിരുവനന്തപുരത്തേക്കുമുള്ള സര്‍വ്വീസുകളാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് നിര്‍ത്തലാക്കിയത്.

നിലവില്‍ കൊച്ചിക്കും കോഴിക്കോടിനും ആഴ്ചയില്‍ ഒരു സര്‍വ്വീസ് മാത്രമാണുള്ളത്. കോവിഡിന് മുമ്പ് കൊച്ചി വഴി തിരുവനന്തപുരം, കോഴിക്കോട് വഴി കണ്ണൂര്‍ സര്‍വ്വീസുകള്‍ ഉണ്ടായിരുന്നു. കോവിഡിന് ശേഷം കണ്ണൂര്‍ വഴി കൊച്ചിക്കും കോഴിക്കോട് വഴി തിരുവനന്തപുരത്തിനും സര്‍വ്വീസ് ഉണ്ടായിരുന്നതാണ്.

ഇവയെല്ലാം നിറയെ യാത്രക്കാരുണ്ടായിരുന്ന സര്‍വ്വീസായിരുന്നുവെന്ന് ട്രാവല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. കൂടാതെ അയല്‍ സംസ്ഥാനങ്ങളായ തമിഴ്നാട്ടിലും കര്‍ണാടകയിലുമുള്ള നിരവധി പ്രവാസികള്‍ക്കും ഈസര്‍വ്വീസ് ഉപകാര പ്രദമായിരുന്നു.
എയര്‍ ഇന്ത്യ എക്‌സ്പ്രസ്സിന്റെ ഈ നടപടിക്കെതിരെ മ്യൂസിക് ഹാളില്‍ വിവിധ സംഘടന പ്രതിനിധികള്‍ പങ്കെടുത്ത പ്രതിഷേധ യോഗം ചേര്‍ന്നു. കോണ്‍സുലാര്‍ ഏജന്റ് ഡോ:കെ.സനാതനന്‍ അധ്യക്ഷത വഹിച്ചു. ടിസ പ്രസിഡന്റ് ഷജീര്‍ ഖാന്‍ വിഷയാവതരണം നടത്തി.

ഡോ:കെ.സനാതനനെ ചെയര്‍മാനും റസ്സല്‍ മുഹമ്മദ് കണ്‍വീനറുമായി
വിവിധ സംഘടനാ പ്രതിനിധികളെ ഉള്‍പ്പെടുത്തി ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു. സണ്ണി ജേക്കബ്, ഹേമ ഗംഗാധരന്‍ , എ.പി.കരുണന്‍, ഡോ:ഷാജി പി.ശ്രീധര്‍ എന്നിവര്‍ ഭാരവാഹികളാണ്.

സലാലയിലുള്ള പതിനായിരക്കണക്കിന് മലയാളികള്‍ക്ക് അനുഗ്രഹമായിരുന്ന സര്‍വ്വീസുകളാണ് സ്‌കൂള്‍ സീസണും ഖരീഫ് സീസണും വരാനിരിക്കെ എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് നിര്‍ത്തലാക്കിയിരിക്കുന്നത്. സര്‍വ്വീസുകള്‍ ഉടനെ പുന സ്ഥാപിക്കണമെന്ന് ആക്ഷന്‍ കൗണ്‍സില്‍ അഭ്യര്‍ത്ഥിച്ചു.

വ്യോമയാന മന്ത്രി, വിദേശകാര്യ മന്ത്രി, വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍, മുഖ്യമന്ത്രി, എം.പിമാര്‍, എയര്‍ ഇന്ത്യ മാനേജ്‌മെന്റ് എന്നിവര്‍ക്ക് പരാതി നല്‍കും. അടുത്ത ദിവസം സലാലയില്‍ എത്തുന്ന ഒമാനിലെ ഇന്ത്യന്‍ അംബാസഡറെ നേരില്‍ കണ്ട് വിഷയം അവതരിപ്പിക്കും.

സീസണ്‍ കാലത്തെ ടിക്കറ്റ് വില വര്‍ധന പിന്‍വലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സലാലയില്‍ നിന്ന് കേരളത്തിലേക്ക് സാധാരണ 40 മുതല്‍ 50 വരെ റിയാലാണ് ടിക്കറ്റ് നിരക്ക്. സീസണ്‍ സമയത്ത് ഇത് 90 മുതല്‍ നൂറ് റിയാല്‍ വരെയാണ് . നാട്ടില്‍ നിന്ന് സലാലയിലേക്ക് 130 റിയാല്‍ വരെയാണ് ചാര്‍ജ് വര്‍ധനയുള്ളത്.

വിവിധ സംഘടനാ ഭാരവാഹികളായ സണ്ണി ജേക്കബ്, എ.പി.കരുണന്‍, ഡോ:ഷാജി.പി. ശ്രീധര്‍, ഷജീര്‍ഖാന്‍, ഒ.അബ്ദുല്‍ ഗഫൂര്‍, റഷീദ് കല്‍പറ്റ, സിജോയ് പേരാവൂര്‍, ജി.സലിം സേട്ട്, ഡോ:നിഷ്താര്‍, കെ.ഷൗക്കത്തലി , ജോസ് ചാക്കോ, ശ്രീജി നായര്‍, റസാഖ് ചാലിശ്ശേരി, മുസാബ് ജമാല്‍, ഹുസൈന്‍ കാച്ചിലോടി ,ജംഷാദ് അലി തുടങ്ങി നിരവധിപേര്‍ സംബന്ധിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

GULF

ബഹ്റൈനിലേക്ക് സർവീസുകൾ വർധിപ്പിച്ച് ഗൾഫ് എയർ; തിരുവനന്തപുരത്തു നിന്ന് വിമാനങ്ങളുടെ എണ്ണം ഏഴായി

Published

on

തിരുവനന്തപുരം:  തിരുവനന്തപുരത്തു നിന്ന് ബഹ്റൈനിലെക്കുള്ള ഗൾഫ് എയർ വിമാന സർവീസുകളുടെ എണ്ണം നാലിൽ നിന്ന് ഏഴായി വർധിപ്പിച്ചു. ഇന്ന് മുതലാണ് വിമാന സർവീസുകളുടെ എണ്ണത്തിലെ വർധന. തിരുവനന്തപുരം വിമാനത്താവളത്തിന്റെ ഔദ്യോഗിക സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെയാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്.

തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഇനി മുതൽ 2 സർവീസുകൾ ഉണ്ടാകും. ബുധൻ, വ്യാഴം, ശനി ദിവങ്ങളിലാകും മറ്റു സർവീസുകൾ. തെക്കൻ കേരളത്തിലെയും തമിഴ്നാട്ടിലെയും പ്രവാസികളുടെ ആവശ്യം പരിഗണിച്ചാണ് സർവീസുകൾ വർധിപ്പിച്ചത്.

 

 

Continue Reading

GULF

യുഎഇ ഇന്ത്യ കൂടുതല്‍ നിക്ഷേപങ്ങള്‍ക്ക് വഴിതുറന്ന് അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് ഫോറം

അബുദാബിയെ ഗ്ലോബല്‍ ഹബ്ബാക്കുക എന്ന അബുദാബി ഫാമിലി ബിസിനസ് കൗണ്‍സിലിന്റെ ശ്രമങ്ങളുടെ ഭാഗം കൂടിയായാണ് ഇന്‍വെസ്റ്റ്‌മെന്റ് ഫോറം സംഘടിപ്പിച്ചത്.

Published

on

മുംബൈ: യുഎഇയും ഇന്ത്യയും തമ്മിലുള്ള സാമ്പത്തിക പങ്കാളിത്തം വിപുലമാക്കുന്നതിന്റെ ഭാഗമായി അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് ഫോറം മുംബൈയില്‍ നടന്നു. അബുദാബി ഇന്‍വെസ്റ്റ്മെന്റ് ഓഫീസും അബുദാബി സാമ്പത്തിക വികസന വകുപ്പും ചേര്‍ന്ന് മുംബൈയില്‍ സംഘടിപ്പിച്ച അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് ഫോറത്തില്‍ പൊതു, സ്വകാര്യ മേഖലകളില്‍ നിന്നുള്ള നിരവധി മുന്‍നിര സ്ഥാപനങ്ങള്‍ പങ്കാളികളായി.

അബുദാബിയെ ഗ്ലോബല്‍ ഹബ്ബാക്കുക എന്ന അബുദാബി ഫാമിലി ബിസിനസ് കൗണ്‍സിലിന്റെ ശ്രമങ്ങളുടെ ഭാഗം കൂടിയായാണ് ഇന്‍വെസ്റ്റ്‌മെന്റ് ഫോറം സംഘടിപ്പിച്ചത്. നിരവധി ഇന്ത്യന്‍ കമ്പനികള്‍ അബുദാബിയില്‍ വന്‍ നിക്ഷേപങ്ങള്‍ക്കുള്ള തങ്ങളുടെ സന്നദ്ധത അറിയിച്ചു.

ഇന്ത്യയിലെ യുഎഇ അംബാസിഡര്‍ ഡോ. അബ്ദുള്‍നാസര്‍ അല്‍ഷാലി, അബുദാബി ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് സെക്കന്‍ഡ് വൈസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഷാമിസ് ഖല്‍ഫാന്‍ അല്‍ ദഹേരി, അബുദാബി സാമ്പത്തിക വികസന വകുപ്പ് ചെയര്‍മാന്‍ അഹമദ് ജാസിം അല്‍ സാബി, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി, യുഎഇയിലെയും ഇന്ത്യയിലെയും വ്യവസായ പ്രമുഖര്‍ തുടങ്ങിയവര്‍ ഫോറത്തില്‍ പങ്കെടുത്തു. അബുദാബി ഫാമിലി ബിസിനസ് കൗണ്‍സില്‍ , അബുദാബി ചേംബര്‍ പ്രതിനിധികള്‍ ഉള്‍പ്പടെ ഉന്നതതല സാമ്പത്തിക പ്രതിനിധി സംഘം ഫോറത്തില്‍ സംബന്ധിച്ചു.

ഗ്ലോബല്‍ ബിസിനസ് ഹബ്ബായി അബുദാബി മാറുകയാണെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി ഇന്‍വെസ്റ്റ്‌മെന്റ് ഫോറത്തിലെ സമാപന പ്രസംഗത്തില്‍ ചൂണ്ടികാട്ടി. ഇന്ത്യയും യുഎഇയും തമ്മില്‍ മികച്ച സാമ്പത്തിക സഹകരണമാണ് ഉള്ളത്. ഇരുരാജ്യങ്ങളിലെയും കമ്പനികള്‍ക്ക് കൂടുതല്‍ വിപണി സാധ്യതയാണുള്ളത്. മികച്ച നിക്ഷേപ പിന്തുണയാണ് ഭരണനേതൃത്വങ്ങള്‍ നല്‍കി വരുന്നതെന്നും കൂടുതല്‍ നിക്ഷേപ പദ്ധതികള്‍ യാഥാര്‍ത്ഥ്യമാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇരുരാജ്യങ്ങളും തമ്മില്‍ നിക്ഷേപ പദ്ധതികള്‍ വിപുലമാക്കുന്നതിന് വേഗത പകരുന്ന കരാറുകളില്‍ ഇന്ത്യയിലെയും യുഎഇയിലെയും മുന്‍നിര കമ്പനികള്‍ ഒപ്പുവച്ചു. ഭക്ഷ്യസംസ്‌കരണം, ഫാഷന്‍, ഇലക്ട്രോണിക്‌സ്, ഐടി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, നിര്‍മ്മാണ മേഖല, ഊര്‍ജ്ജം, ക്ലീന്‍ എനര്‍ജി, ബയോടെക്‌നോളജി തുടങ്ങി വിവിധരംഗങ്ങളില്‍ മികച്ച നിക്ഷേപങ്ങള്‍ക്ക് ധാരണയായി.

Continue Reading

GULF

ദുബൈ എയര്‍ഷോയില്‍ ഇന്ത്യന്‍ ജെറ്റ് തകര്‍ന്നുവീണു; പൈലറ്റിന് ദാരുണാന്ത്യം

Published

on

ദുബൈ: ദുബൈ എയര്‍ഷോയില്‍ ഇന്ത്യന്‍ ജെറ്റ് വിമാനം തകര്‍ന്നുവീണു. ഇന്ത്യയുടെ ജെറ്റ് വിമാനമാണ് യുഎഇ സമയം ഉച്ചയ്ക്ക് രണ്ടേകാലോടെ തകര്‍ന്നുവീണത്.  തകര്‍ന്നുവീണയുടനെ വിമാനം കത്തിച്ചാമ്പലാകുകയായിരുന്നു.

ഈ മാസം 15ന് ആരംഭിച്ച ദുബൈ എയര്‍ഷോ ഇന്ന് അവസാനിക്കുന്നതിന് മണിക്കൂറുകള്‍ മാത്രം ബാക്കിയിരിക്കെയാണ് അപകടമുണ്ടായത്. ഇന്ത്യന്‍ വ്യോമസേനയുടെ ‘ഇന്ത്യന്‍ ഹാല്‍ തേജസ്’ ആണ് തകര്‍ന്നുവീണത്.

Continue Reading

Trending