tech
5ജി സേവനം; എതിരാളികളെ ഞെട്ടിച്ച് എയര്‍ടെല്‍
ഹൈദരാബാദ് നഗരത്തില്‍ 5ജി സേവനം വിജയകരമായി പ്രദര്‍ശിപ്പിക്കുന്നതിനും ക്രമീകരിക്കുന്നതിനും സാധിച്ച രാജ്യത്തെ ആദ്യ ടെലികോം കമ്പനിയായി തെളിയിച്ചെന്ന് എയര്‍ടെല്‍ വ്യാഴാഴ്ചയാണ് അവകാശപ്പെട്ടത്
രാജ്യത്ത് ആദ്യമായി 5ജി സേവനം വിജയകരമായി പരീക്ഷിക്കുന്ന ടെലികോം സേവനദാതാവായി ഭാരതി എയര്‍ടെല്‍. ഹൈദരാബാദ് നഗരത്തില്‍ 5ജി സേവനം വിജയകരമായി പ്രദര്‍ശിപ്പിക്കുന്നതിനും ക്രമീകരിക്കുന്നതിനും സാധിച്ച രാജ്യത്തെ ആദ്യ ടെലികോം കമ്പനിയായി തെളിയിച്ചെന്ന് എയര്‍ടെല്‍ വ്യാഴാഴ്ചയാണ് അവകാശപ്പെട്ടത്.
എന്‍എസ്എ (നോണ്‍ സ്റ്റാന്‍ഡ് അലോണ്‍) നെറ്റ്വര്‍ക്ക് സാങ്കേതികവിദ്യയിലൂടെ നിലവിലുള്ള 1800 മെഗാഹെര്‍ട്സ് ബാന്‍ഡില്‍ ലിബറലൈസ്ഡ് സ്പെക്ട്രത്തിന്റെ സേവനം ഉപയോഗിച്ചാണ് 5ജി സേവനം പരീക്ഷിച്ച് വിജയിച്ചതെന്ന് എയര്‍ടെല്‍ വക്താവ് പറഞ്ഞു. നിലവിലുള്ള സാങ്കേതികവിദ്യകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ 5ജിക്ക് 10x വേഗം, 10x ലേറ്റന്‍സി, 100x കണ്‍കറന്‍സി എന്നിവ നല്കാന് കഴിയുമെന്ന് എയര്‍ടെല്‍ അവകാശപ്പെടുന്നു.
ഹൈദരാബാദില്‍ ഉപയോക്താക്കള്‍ക്ക് 5ജി സ്മാര്‍ട് ഫോണില്‍ നിമിഷങ്ങള്‍ക്കകം ഒരു മുഴുനീള സിനിമ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിച്ചു, ഇത് കമ്പനിയുടെ സാങ്കേതിക കഴിവുകള്‍ക്ക് അടിവരയിടുന്നതാണ്. ആവശ്യത്തിന് സ്പെക്ട്രം ലഭ്യമാകുകയും സര്‍ക്കാര്‍ അംഗീകാരങ്ങള്‍ ലഭിക്കുകയും ചെയ്യുമ്പോള്‍ 5ജിയുടെ മുഴുവന്‍ സാധ്യതകളും എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും. ഉപയോക്താക്കള്‍ക്ക് നെറ്റ്വര്‍ക്ക് ലഭ്യമാകുമ്പോള്‍ സിം കാര്‍ഡുകള്‍ സ്വിച്ചുചെയ്യേണ്ട ആവശ്യമില്ലെന്നും എയര്‍ടെല്‍ അവകാശപ്പെടുന്നു.
അതേസമയം, 2021 ന്റെ രണ്ടാം പകുതിയില്‍ ജിയോയുടെ 5 ജി നെറ്റ്വര്‍ക്ക് ഇന്ത്യയില്‍ ലഭ്യമാകുമെന്ന് റിലയന്‍സ് സിഇഒ മുകേഷ് അംബാനിയും പ്രഖ്യാപിച്ചിരുന്നു.
News
എഐ വ്യാപനം ഐടി മേഖലയിലെ വന്‍ പിരിച്ചുവിടലുകള്‍ക്ക് വഴിയൊരുക്കുന്നു; എച്ച്പിക്ക് ശേഷം ആപ്പിളിലും വെട്ടിക്കുറവ്
ടെക് ഭീമനായ എച്ച്പി ഇന്‍കോര്‍പ്പറേറ്റഡ് 2028 ഓടെ ആഗോളതലത്തില്‍ 4,000 മുതല്‍ 6,000 വരെ തൊഴിലുകള്‍ വെട്ടിക്കുറയ്ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
ലോകത്തെ പ്രമുഖ ടെക് കമ്പനികളില്‍ പിരിച്ചുവിടലുകളുടെ പ്രവണത ശക്തമാകുകയാണ്. എഐ അധിഷ്ഠിത മോഡലുകളിലേക്ക് കമ്പനികള്‍ വേഗത്തില്‍ മാറുന്ന സാഹചര്യത്തില്‍ തൊഴില്‍ വെട്ടിക്കുറയ്ക്കലുകള്‍ വ്യാപകമാകുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു. ടെക് ഭീമനായ എച്ച്പി ഇന്‍കോര്‍പ്പറേറ്റഡ് 2028 ഓടെ ആഗോളതലത്തില്‍ 4,000 മുതല്‍ 6,000 വരെ തൊഴിലുകള്‍ വെട്ടിക്കുറയ്ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. പ്രവര്‍ത്തനങ്ങള്‍ ലളിതമാക്കുകയും ഉല്‍പ്പന്ന വികസനം ശക്തിപ്പെടുത്തുകയും ഉപഭോക്തൃ പിന്തുണാ മേഖലകള്‍ മെച്ചപ്പെടുത്തുകയും ചെയ്യുന്ന എഐ അധിഷ്ഠിത പുനര്‍നിര്‍മാണ നടപടികളുടെ ഭാഗമായിട്ടാണ് ഈ നീക്കം. ഉല്‍പ്പന്ന വികസനം, ആന്തരിക പ്രവര്‍ത്തനങ്ങള്‍, ഉപഭോക്തൃ പിന്തുണാ വിഭാഗങ്ങള്‍ എന്നിവ നേരിട്ടു ബാധിക്കുമെന്ന് സിഇഒ എന്റിക് ലോറസ് വ്യക്തമാക്കി. മൂന്ന് വര്‍ഷത്തിനുള്ളില്‍ ഏകദേശം ഒരു ബില്യണ്‍ ഡോളര്‍ ചെലവ് ലാഭിക്കാമെന്നും കമ്പനി പ്രതീക്ഷിക്കുന്നു. ഇതിനുമുമ്പ് പ്രഖ്യാപിച്ച പുനഃസംഘടനയുടെ ഭാഗമായി ഈ വര്‍ഷം ആദ്യം 2,000ലധികം ജീവനക്കാരെ കമ്പനി പിരിച്ചുവിട്ടിരുന്നു. അതേ സമയം, ആപ്പിള്‍ ഇന്‍കോര്‍പ്പറേറ്റഡും ഈ ആഴ്ച നിശബ്ദമായ ജോലി വെട്ടിക്കുറച്ച് നടപ്പാക്കിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ബിസിനസുകള്‍, സ്കൂളുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് സേവനം നല്കുന്ന സെയില്‍സ് ടീമിനെയാണ് മാറ്റം കൂടുതല്‍ ബാധിച്ചത്. അക്കൗണ്ട് മാനേജര്‍മാര്‍, ഉല്‍പ്പന്ന ഡെമോകള്‍ കൈകാര്യം ചെയ്യുന്ന ജീവനക്കാര്‍ എന്നിവരുടെ സ്ഥാനങ്ങള്‍ ഒഴിവാക്കിയതായാണ് വിവരം. ഉപഭോക്തൃ ബന്ധങ്ങള്‍ ശക്തിപ്പെടുത്താനാണ് ഈ പരിഷ്കരണമെന്നാണ് ആപ്പിളിന്റെ വിശദീകരണം. പിരിച്ചുവിടപ്പെട്ടവര്‍ക്ക് കമ്പനിയിലെ മറ്റ് തസ്തികകള്‍ക്ക് അപേക്ഷിക്കാമെന്ന് അറിയിച്ചു. ആപ്പിള്‍ കൂടുതല്‍ വില്‍പ്പന പ്രവര്‍ത്തനങ്ങള്‍ തേര്‍ഡ് പാര്‍ട്ടി റീസെല്ലര്‍മാര്‍ക്ക് കൈമാറാന്‍ സാധ്യതയുണ്ടെന്ന സൂചനയും ഉയര്‍ന്നിട്ടുണ്ട്. ആപ്പിളിന്റെ വരുമാനം ഉയര്‍ന്ന നിലയിലാണെന്നും ഡിസംബര്‍ പാദത്തില്‍ 140 ബില്യണ്‍ ഡോളറിന്റെ വില്‍പ്പന പ്രതീക്ഷിക്കുന്ന സാഹചര്യത്തിലാണെന്നുമുള്ള വസ്തുത ഈ നടപടിയെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നു. ഒക്ടോബറില്‍ ആപ്പിള്‍ ആദ്യമായി നാല് ട്രില്യണ്‍ ഡോളറിന്റെ വിപണി മൂല്യം പിന്നിട്ടിരുന്നു. Layoff.fyi ഡാറ്റ പ്രകാരം, ഒക്ടോബറില്‍ മാത്രം 21 ടെക് കമ്പനികള്‍ 18,510 ജീവനക്കാരെ പിരിച്ചുവിട്ടു. ആമസോണ്‍ 14,000 കോര്‍പ്പറേറ്റ് ജോലികള്‍ കുറയ്ക്കാനുള്ള തയ്യാറെടുപ്പിലാണ്. അത് കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കോര്‍പ്പറേറ്റ് പിരിച്ചുവിടലായിരിക്കും. നവംബറില്‍ ഇതുവരെ 20 ടെക് കമ്പനികള്‍ 4,545 ജീവനക്കാരെ പിരിച്ചുവിട്ടിട്ടുണ്ട്. ഇവയില്‍ ഏറ്റവും വലിയ നീക്കം ചിപ്പ്ഡിസൈന്‍ സോഫ്റ്റ്വെയര് നിര്‍മ്മാതാക്കളായ സിനോപ്സിസിന്റേതാണ്. ഏകദേശം 2,000 തൊഴിലുകള്‍ വെട്ടിക്കുറയ്ക്കുന്ന ഇവരുടെ നടപടി ജീവനക്കാരുടെ 10 ശതമാനം വരെയാകും.
tech
മൂന്ന് ദിവസില്‍ 100 കിലോമീറ്റര്‍ കാല്‍നടയായി; മനുഷ്യനല്ല, ചൈനീസ് ഹ്യൂമനോയ്ഡ് റോബോട്ട്!
മൂന്ന് ദിവസം കൊണ്ട് 66 മൈല്‍ (ഏകദേശം 100 കിലോമീറ്റര്‍) കാല്‍നടയായി സഞ്ചരിച്ച് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടം നേടിയത് എജിബോട്ട് എ2 എന്ന ചൈനീസ് ഹ്യൂമനോയ്ഡ് റോബോട്ടാണ്.
ചൈന: മൂന്ന് ദിവസം കൊണ്ട് എത്ര ദൂരം കാല്‍നടയായി സഞ്ചരിക്കാമെന്ന് ചോദിച്ചാല്‍ മനുഷ്യനെ മറികടന്ന് റെക്കോര്‍ഡ് സ്വന്തമാക്കിയത് ഒരു ഹ്യൂമനോയ്ഡ് റോബോട്ടാണ്. മൂന്ന് ദിവസം കൊണ്ട് 66 മൈല്‍ (ഏകദേശം 100 കിലോമീറ്റര്‍) കാല്‍നടയായി സഞ്ചരിച്ച് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടം നേടിയത് എജിബോട്ട് എ2 എന്ന ചൈനീസ് ഹ്യൂമനോയ്ഡ് റോബോട്ടാണ്.
ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിന്റെ വിവരമനുസരിച്ച് 169 സെന്റീമീറ്റര്‍ ഉയരമുള്ള എജിബോട്ട് എ2 നവംബര്‍ 10ന് സുഷൗവില്‍ നിന്ന് യാത്ര ആരംഭിച്ചു. ഹൈവേകളും നഗരവീഥികളും കടന്ന് നവംബര്‍ 13ന് ഷാങ്ഹായിലെ പ്രശസ്തമായ വാട്ടര്‍ഫ്രണ്ട് ബണ്ട് പ്രദേശത്താണ് ഇത് എത്തിയത്.
യാത്ര മുഴുവന്‍ ട്രാഫിക് നിയമങ്ങള്‍ കൃത്യമായി പാലിച്ചുവെന്ന് നിര്‍മാതാക്കള്‍ വ്യക്തമാക്കി. റോബോട്ടിന്റെ യാത്രയുടെ ദൃശ്യങ്ങളും കമ്പനി പുറത്തുവിട്ടിട്ടുണ്ട്. വെള്ളികറുപ്പ് നിറത്തിലുള്ള എ2, സൈക്കിള്‍ യാത്രക്കാരെയും സ്കൂട്ടറുകളെയും മറികടന്ന് നഗര വഴികളിലൂടെ സഞ്ചരിക്കുന്നതും ഷാങ്ഹായ് സ്കൈലൈനിന് മുന്പിലൂടെയുള്ള അതിന്റെ കാല്‍നട മാര്‍ച്ചും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
ഹ്യൂമനോയ്ഡ് റോബോട്ടുകള്‍ ഇതുവരെ നടത്തിയതില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ കാല്‍നട സഞ്ചാരമായാണ് ഈ നേട്ടം രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത്.
News
വണ്‍പ്ലസ് 15ആര് ഇന്ത്യന്‍ വിപണിയിലെത്താന്‍ ഒരുങ്ങുന്നു; മള്‍ട്ടിഫങ്ക്ഷന്‍ ‘പ്ലസ് കീ’യാണ് പ്രധാന ആകര്‍ഷണം
ഓക്സിജന്‍ഛട 16ല്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണ്‍ Android 16 അധിഷ്ഠിതമായിരിക്കും.
മുബൈ: സ്മാര്‍ട്ട്ഫോണ്‍ പ്രേമികളുടെ പ്രതീക്ഷ ഉയര്‍ത്തി വണ്‍പ്ലസ് ഇന്ത്യയില്‍ പുതിയ മോഡല്‍ വണ്‍പ്ലസ് 15ആര് പുറത്തിറക്കാന്‍ ഒരുങ്ങുന്നു. ഓക്സിജന്‍ഛട 16ല്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണ്‍ Android 16 അധിഷ്ഠിതമായിരിക്കും. ഉപകരണത്തിന്റെ ഏറ്റവും ശ്രദ്ധേയമായ മാറ്റം പുതിയ മള്‍ട്ടിഫങ്ഷണല്‍ ‘പ്ലസ് കീ’ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫോണിന്റെ മുഴുവന്‍ സവിശേഷതകള്‍ കമ്പനി ഔദ്യോഗികമായി വെളിപ്പെടുത്താത്തതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ കാത്തിരിക്കുകയാണ്. എന്നാല്‍ കുറച്ച് ആഴ്ചകള്‍ മുമ്പ് ചൈനയില്‍ പുറത്തിറങ്ങിയ OnePlus Ace 6 നെ റീബ്രാന്‍ഡ് ചെയ്തായിരിക്കാം ഇന്ത്യയിലെ 15ആര് എത്തുക എന്നാണ് സൂചന. 165Hz റിഫ്രഷ് റേറ്റുള്ള 6.83 ഇഞ്ച് 1.5k LTPS AMOLED ഡിസ്പ്ലേ IP66, IP68, IP69, IP69k സര്ട്ടിഫിക്കേഷന് — വെള്ളവും പൊടിയും കൂടുതല്‍ പ്രതിരോധിക്കാന്‍ 50MP OIS പ്രൈമറി ക്യാമറ + 8MP അള്‍ട്രാവൈഡ് 16MP ഫ്രണ്ട്് ക്യാമറ സെല്‍ഫികള്‍ക്കും വീഡിയോ കോളുകള്‍ക്കും 7,800mAh ബാറ്ററി + 120W വയര്‍ഡ് ഫാസ്റ്റ് ചാര്‍ജിംഗ് എന്നിവയാണ് Ace 6 ന്റെ സവിശേഷതകള്‍ R സീരീസില്‍ പരമ്പരാഗതമായി വയര്‍ലെസ് ചാര്‍ജിംഗ് പിന്തുണ ഇല്ലാത്ത നയം വണ്‍പ്ലസ് തുടരാനാണ് സാധ്യത. ഉപകരണത്തെ കോംപറ്റിറ്റീവ് ബ്ലാക്ക്, ഫ്ളാഷ് വൈറ്റ്, ക്വിക്ക്സില്‍വര്‍ എന്നീ നിറങ്ങളില്‍ അവതരിപ്പിക്കാമെന്നാണ് പ്രതീക്ഷ. ചൈനയില്‍ ഛിലജഹൗ െഅരല 6യുടെ അടിസ്ഥാന മോഡലിന്റെ വില ഏകദേശം ?32,000 മുതലാണ് തുടങ്ങിയിരുന്നത്, അതിനാല്‍ ഇന്ത്യന്‍ വിലയും ഇതേ നിരക്കിനോട് സാമ്യമുണ്ടാകുമെന്ന് കരുതുന്നു.
-
News2 days agoമുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് കൊല്ലപ്പെട്ടെന്ന് അഭ്യൂഹം; പ്രതികരിക്കാതെ ജയില്‍ അധികൃതര്‍
-
kerala2 days agoആരോഗ്യ പ്രശ്നം; വേടനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു
-
kerala22 hours agoലേബര്‍ കോഡും പിഎം ശ്രീ പോലെ എല്‍ഡിഎഫിലറിയിക്കാതെ ഒളിച്ചുകടത്തി; വി.ഡി സതീശന്
-
kerala24 hours agoപാലക്കാട് തെരുവുനായ ആക്രമണത്തില്‍ നാലുവയസ്സുകാരന് ഗുരുതര പരിക്ക്
-
india3 days agoപരീക്ഷാഫലത്തെ തുടര്‍ന്ന് ഹൈദരാബാദില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു
-
kerala2 days ago‘തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഐപിഎസ് വേണ്ട’; ബിജെപി സ്ഥാനാർഥി ആർ ശ്രീലേഖക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ
-
india3 days agoഉത്തര്‍പ്രദേശില്‍ വീണ്ടും ബിഎല്‍ഒ ആത്മഹത്യ; രണ്ടാഴ്ചയ്ക്കിടെ ആറാമത്തെ സംഭവം
-
kerala23 hours agoഅറസ്റ്റിലായ യുവതിയെ പീഡിപ്പിച്ചു; ഡിവൈഎസ്പിക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് സിഐയുടെ ആത്മഹത്യാക്കുറിപ്പ്

