Culture

ലോ അക്കാദമി സമരം: സര്‍ക്കാരിനെതിരെ എ.ഐ.എസ്.എഫ്; അന്തസ്സുണ്ടെങ്കില്‍ വിദ്യാഭ്യാസ മന്ത്രി നടപടിയെടുക്കണം

By chandrika

February 04, 2017

തിരുവനന്തപുരം: ലോ അക്കാദമി പ്രശ്‌നത്തില്‍ സര്‍ക്കാരിനെതിരെ എ.ഐ.എസ്.എഫ്. അന്തസ്സുണ്ടെങ്കില്‍ വിദ്യാഭ്യാസ മന്ത്രി നടപടിയെടുക്കണമെന്ന് അവര്‍ പറഞ്ഞു.

ലോ അക്കാദമിക്കെതിരെ കടുത്ത നടപടി വേണമെന്ന് എ.ഐ.എസ്.എഫ് പറഞ്ഞു. ഇനിയെങ്കിലും വിദ്യാര്‍ത്ഥികളുടെ പ്രശ്‌നങ്ങള്‍ മുഖവിലക്കെടുക്കണം. സിന്‍ഡിക്കേറ്റ് ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ നടപടിയെടുക്കാത്തത് എന്തുകൊണ്ടാണെന്നും അവര്‍ ചോദിച്ചു. എന്നാല്‍ ലോ അക്കാദമി ഭൂമി പ്രശ്‌നത്തില്‍ താന്‍ ഇടപെടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അക്കാദമിയില്‍ ക്ലാസുകള്‍ തുടങ്ങാനുള്ള സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് എസ്.എഫ്.ഐ പറഞ്ഞു.