ബോളിവുഡ് ബിഗ്ബി അമിതാഭ് ബച്ചനോട് കുറച്ച് കലിപ്പിലാണ് ഐശ്വര്യറോയ് ആരാധകര്‍. മരുമകളായ ഐശ്വര്യയെ അവഗണിച്ചു എന്നതാണ് ആരാധകരെ ചൊടിപ്പിച്ചതിന് കാരണം. മാര്‍ച്ച് 8 ലോക വനിതാദിനത്തോടനുബന്ധിച്ച് ബച്ചന്‍ സ്വച്ഛ് ശക്തി പദ്ധതിയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. വനിതാദിന സന്ദേശത്തില്‍ സ്ത്രീകള്‍ക്ക് ശൗചാലയം വേണ്ടതിന്റെ പ്രാധാന്യം തന്നെയാണ് അദ്ദേഹം എടുത്ത് പറഞ്ഞതും. വനിതാദിന സന്ദേശത്തില്‍ ഐശ്വര്യയെ ഒഴിവാക്കി എന്നതാണ് ബച്ചനെതിരെ ഉയര്‍ന്ന വിമര്‍ശനം.

അതിനുശേഷം തന്നെ സ്വാധീനിച്ച നാല് സ്ത്രീകളുടെ ചിത്രം ബച്ചന്‍ പങ്കുവെച്ചിരുന്നു. ഭാര്യ ജയാബച്ചനും മകള്‍ ശ്വേതാ ബച്ചനും പേരക്കുട്ടികളായ നവ്യനവേലിയും ആരാധ്യയും തന്നെ സ്വാധീനിച്ചുവെന്ന് പറഞ്ഞപ്പോള്‍ മരുമകള്‍ ഐശ്വര്യയെ ബിഗ്ബി ഒഴിവാക്കിയത് എന്തിനാണെന്നായിരുന്നു ആരാധകരുടെ ചോദ്യം. മകളും മരുമകളും ഒരുപോലെയല്ലേ എന്നാണ് ആരാധകര്‍ ദേഷ്യത്തോടെ ചോദിക്കുന്നത്. മകളേയും മരുമകളേയും വേറെയായി കാണുന്ന സമൂഹത്തിന്റെ പ്രതിനിധിയാണ് ബച്ചനെന്നാണ് ചിലരുടെ വിമര്‍ശനം. എന്തായാലും ആശംസകള്‍ അര്‍പ്പിക്കാമായിരുന്നുവെന്നും അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്.