Video Stories

ഐശ്വര്യയുടെയും അഭിഷേകിന്റെയും 21 കോടിയുടെ പുതിയ വീട്

By chandrika

January 08, 2018

 

താരദമ്പതികളായ അഭിഷേക് ബച്ചന്റെയും ഭാര്യ ഐശ്വര്യ റായി ബച്ചന്റെയും പുതിയ വീടാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ച.

21 കോടി രൂപ മുടക്കി മുംബൈ ബാദ്രയിലെ കുര്‍ള കെട്ടിടത്തിലാണ് ദമ്പതികളുടെ പുതിയ വീട്. ആര്‍ക്കിടെക്ച്ചറല്‍ ഡൈജസ്റ്റാണ് പുതിയ വീടിന്റെ വിശേഷങ്ങള്‍ പുറത്ത് വിട്ടത്.

 

5500 സ്‌ക്വയര്‍ഫീറ്റിലുള്ള വീടിന്റെ രൂപകല്‍പ്പന നിര്‍വ്വഹിച്ചത് ഒരു ഇന്‍ ഹൗസ് ടീം ആണെന്നാണ് റിപ്പോര്‍ട്ടുകള്‍.

സോനം കപൂര്‍ ആണ് പുതിയ വീട്ടിലെ അയല്‍വാസിയെന്നാണ് മറ്റൊരു പ്രത്യേകത.