GULF

അജ്‌മാൻ കെഎംസിസി തൃക്കരിപ്പൂർ മണ്ഡലം മെഗാ ക്യാമ്പ് സംഘടിപ്പിച്ചു

By webdesk14

February 19, 2024

അജ്‌മാൻ കെഎംസിസി തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവാസികൾക്ക് വേണ്ടിയുള്ള പ്രവാസി പെൻഷൻ പദ്ധതി ,പ്രവാസി നോർക്ക ഐഡി , ജോബ് ലോസ് ഇൻഷുറൻസ്, ദുബായ് കെഎംസിസി വെൽഫെയർ സ്കീം എന്നിവയിൽ ചേരാനും പണമടക്കാനുമുള്ള ക്യാമ്പ് സംഘടിപ്പിച്ചു.

അജ്‌മാൻ ബസ് സ്റ്റേഷന് അടുത്തുള്ള ‘സആദ സെന്റർ’ ൽ വെച്ച് നടന്ന പരിപാടി മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി. എം. എ. സലാം സാഹിബ്‌ ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ്‌ ഖാദർ അത്തൂട്ടി ആദ്യക്ഷത വഹിച്ച ചടങ്ങിൽ അജ്‌മാൻ സംസ്ഥാന പ്രസിഡന്റ്‌ ഫൈസൽ കരീം, സംസ്ഥാന സെക്രട്ടറി ഇബ്രാഹിം കുട്ടി,ഷാർജ സ്റ്റേറ്റ് വൈസ് പ്രസിഡന്റ്‌ ജമാൽ ബൈത്താൻ എന്നിവർ സംസാരിച്ചു. ചടങ്ങിൽ അജ്‌മാൻ കെഎംസിസി ഓർഗാനൈസിങ് സെക്രട്ടറി അഷ്‌റഫ്‌ നീർച്ചാൽ,ജോയിന്റ് സെക്രട്ടറി റഷീദ് എരമംഗലം, കാസർഗോഡ് ജില്ലാ സെക്രട്ടറി ആസിഫ് പള്ളങ്കോട്, ജില്ലാ ട്രഷറർ അസ്സൈനാർ, മലപ്പുറം ജില്ലാ നേതാക്കന്മാരായ നാസർ കൊട്ടാരത്തിൽ, മുസ്തഫ, റിയാദ് കെഎംസിസി സ്റ്റേറ്റ് സെക്രട്ടറി ശംസുദ്ദിൻ, വെസ്റ്റ്‌ എളേരി ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ പി. സി. ഇസ്മായിൽ, എന്നിവർ ആശംസകൾ അർപ്പിച്ചു.

മണ്ഡലം ട്രഷറർ അബ്ദുള്ള ബീരിച്ചേരി പി. എം. എ. സലാം സാഹിബ്‌ നുള്ള മൊമെന്റോ സമ്മാനിച്ചു. ഫൈസൽ കരീം,യൂനുസ് പറമ്പത്ത്, സാദിഖ് പോത്താംകണ്ടം, എ. ജി. സി. ആസാദ് എന്നിവർ ഷാൾ അണിയിച്ചു. മണ്ഡലം സെക്രട്ടറി ഇക്ബാൽ അബ്ദുള്ള സ്വാഗതവും മണ്ഡലം ട്രഷറർ അബ്ദുള്ള ബീരിച്ചേരി നന്ദിയും പറഞ്ഞു.