ന്യൂഡല്‍ഹി: ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയില്‍ നിന്ന് പിന്മാറാന്‍ തീരുമാനിച്ചതിന് പിന്നാലെ മോദി സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുനായി അകാലിദല്‍ അധ്യക്ഷന്‍ സുഖ്ബീര്‍ സിങ് ബാദല്‍. കാര്‍ഷിക ബില്ലുകള്‍ മുന്നോട്ട് കൊണ്ടുപോകാനുള്ള മോദി സര്‍ക്കാരിന്റെ തീരുമാനം പാവപ്പെട്ട കര്‍ഷകരെ കൊലപ്പെടുത്തുന്നതാണെന്ന് സുഖ്ബീര്‍ സിങ് ബാദല്‍ പറഞ്ഞു. മുന്നണി വിടുന്ന കാര്യം ശനിയാഴ്ച രാത്രി ബാദലിന്റെ അധ്യക്ഷതയില്‍ നടന്ന ഉന്നതതല യോഗത്തിലാണ് എന്‍ഡിഎയില്‍ നിന്ന് പുറത്തുപോകാനതായി ശിരോമണി അകാലിദള്‍ കോര്‍ കമ്മിറ്റി ഏകകണ്ഠമായാണ് തീരുമാനിച്ചത്. ഇതിന് പിന്നാലെയാണ് മോദി സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുനായി പാര്‍ട്ടി അധ്യക്ഷന്‍ രംഗത്തെത്തിയത്.
Shiromani Akali Dal core committee decides unanimously to pull out of the BJP-led #NDA because of the Centre’s stubborn refusal to give statutory legislative guarantees to protect assured marketing of crops on #MSP and its continued insensitivity to Punjabi and #Sikh issues. pic.twitter.com/WZGy7EmfFj
— Sukhbir Singh Badal (@officeofssbadal) September 26, 2020
ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യത്തില്‍ നിന്ന് പിന്മാറാന്‍ ശിരോമണി അകാലിദള്‍ തീരുമാനിച്ചു. കര്‍ഷകരുടെ വിളകളുടെ വിപണനം പരിരക്ഷിക്കുന്നതിന് നിയമനിര്‍മ്മാണം ഉറപ്പുനല്‍കുന്നതില്‍ കേന്ദ്രസര്‍ക്കാറിന്റെ ധാര്‍ഷ്ട്യം അനുവദിച്ചില്ലെന്നും കാര്‍ഷിക ബില്ലുകളുമായി മുന്നോട്ട് കൊണ്ടുപോകാനുള്ള മോദി സര്‍ക്കാരിന്റെ തീരുമാനം പാവപ്പെട്ട കര്‍ഷകര്‍ക്കെതിരായ കൊലപാതകമാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു. നരേന്ദ്ര മോദി സര്‍ക്കാരിന് പഞ്ചാബി, സിഖ് വിഷയങ്ങളില്‍ നിരന്തരം അവഗണനയാണുള്ളതെന്നും സുഖ്ബീര്‍ സിങ് ബാദല്‍ ആരോപിച്ചു.
കാര്‍ഷിക ബില്ലില്‍ പ്രതിഷേധിച്ച് എന്‍.ഡി.എ സഖ്യം ഒഴിഞ്ഞതിന് പിന്നാലെ ബി.ജെ.പി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പാര്‍ട്ടി എംപി ഹര്‍സിമ്രത് കൗറും രംഗത്തെത്തി. രാജ്യത്തെ പോറ്റുന്നവരു(കര്‍ഷകര്‍)ടെ അഭ്യര്‍ത്ഥനയോട് കണ്ണടയ്ക്കുകയാണ് കേന്ദ്രമെന്നും പഞ്ചാബിന്റെ താല്പര്യത്തിന് മുകളിലല്ല അകാലിദളിന് മറ്റൊന്നുമെന്നും ഹര്‍സിമ്രത് കൗര്‍ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു രാജിവെച്ച മുന്‍ കേന്ദ്രമമന്ത്രിയുടെ പ്രതികരണം. എന്‍.ഡി.എയില്‍ തുടക്കം മുതല്‍ക്ക് ഉള്ളതും അവിഭാജ്യവുമായ സഖ്യകക്ഷിയായ അകാലിദളിന് ചെവികൊടുക്കാത്ത ബി.ജെ.പി സഖ്യത്തില്‍ തുടരുന്നതില്‍ ഇനി കാര്യമില്ലെന്നും അവര്‍ വ്യക്തമാക്കി. മൂന്ന് കോടി പഞ്ചാബികളുടെ വേദനയും പ്രതിഷേധവും കണ്ടിട്ടും സര്‍ക്കാര്‍ കര്‍ക്കശമായ നിലപാടില്‍ നിന്ന് പിന്നോട്ട് പോകുന്നില്ലാ എന്നാണെങ്കില്‍ ഇത് ഇനിയൊരിക്കലും ‘വാജ്പേയി ജി’യോ ‘ബാദല്‍ സാഹബോ’ വിഭാവനം ചെയ്ത എന്‍.ഡി.എ ആയിരിക്കില്ലെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.