kerala

നമ്പർ പ്ലേറ്റില്ലാത്ത വാഹനത്തിൽ ആകാശ് തില്ലങ്കേരിയുടെ നഗര സവാരി; നടപടിയെടുക്കാതെ മോട്ടോർ വാഹനവകുപ്പ്

By webdesk13

July 08, 2024

നമ്പര്‍ പ്ലേറ്റില്ലാത്ത വാഹനത്തില്‍ ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ നിയമ വിരുദ്ധ യാത്ര. ദൃശ്യങ്ങള്‍ ചിത്രീകരിച്ച് പ്രതി ആകാശ് തലങ്കേരി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു. മോട്ടോര്‍ വാഹനവകുപ്പ് ഇതുവരെ നടപടിയെടുത്തിട്ടില്ല.

ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി നമ്പര്‍ പ്ലേറ്റില്ലാത്ത മോഡിഫൈ ചെയ്ത വാഹനത്തില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതെയാണ് യാത്ര ചെയ്തത്. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യപകമായി പ്രചരിച്ചു.

യാത്രയുടെ ദൃശ്യങ്ങള്‍ ഷൂട്ട് ചെയ്ത് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു. സിനിമാഡയലോഗുകള്‍ ചേര്‍ത്ത് എഡിറ്റുചെയ്താണ് ഇന്‍സ്റ്റഗ്രാമിലടക്കം വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

നിയമം ലംഘിച്ച സി.പി.എം നേതാവ് ആകാശ് തില്ലങ്കേരിക്കെതിരെ മോട്ടോര്‍വാഹനവകുപ്പ് ഇതുവരെ നടപടിയെടുത്തിട്ടില്ല. കണ്ണൂരില്‍ നിന്നും വയനാട്ടിലിലേക്കായിരുന്നു യാത്ര. പനമരത്ത് വച്ചാണ് ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്.