kerala

അഖില നന്ദകുമാറിനെതിരായ കേസ്; എം വി ഗോവിന്ദൻ്റെ പ്രതികരണം ധിക്കാരപരമെന്ന് വി.ഡി.സതീശൻ

By webdesk15

June 11, 2023

അഖില നന്ദകുമാറിനെതിരായ കേസ് എതിർശബ്ദങ്ങളെ നിശബ്ദരാക്കാനുള്ള തന്ത്രമാണെന്നും ഇക്കാര്യത്തിൽ എം വി ഗോവിന്ദൻ്റെ പ്രതികരണം ധിക്കാരപരമാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു..മാധ്യമ വേട്ടയാണ് നടക്കുന്നത്. പിണറായി മോദി സ്റ്റൈലിലേക്ക് മാറുന്നു. ഇത്രയും ഭീരുവായ മുഖ്യമന്ത്രി കേരളം ഭരിച്ചിട്ടില്ല. മാധ്യമപ്രവർത്തകക്കെതിരെ കേസടുത്ത നടപടിയെ ശക്തമായി അപലപിക്കുന്നു. ഇനിയും സർക്കാരിനെ വിമർശിക്കും. ഇനിയും പ്രതിഷേധിക്കും. ഗോവിന്ദന്റെ ഭീഷണിയിൽ മുട്ടുമടക്കില്ലെന്നും സതീശൻ പറഞ്ഞു.