ബോളിവുഡ് നടന്മാരായ അക്ഷയ് കുമാര്‍ ടൈഗര്‍ ഷൊറഫ് എന്നിവര്‍ പങ്കെടുത്ത പരിപാടിയില്‍ ആരാധകര്‍ക്ക് നേരെ പൊലീസ് ലാത്തി ചാര്‍ജ് നടത്തി. പരിപാടിക്ക് ഇടയില്‍ സുരക്ഷാ ബാനര്‍ തകര്‍ത്ത് ആരാധകര്‍ താരങ്ങള്‍ക്കടുത്തേക്ക് എത്തിയപ്പോഴാണ് പൊലീസ് ലാത്തി ചാര്‍ജ് നടത്തിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
#WATCH: Akshay Kumar and Tiger Shroff's Fans Lathi-Charged, Stampede At Bade Miyan Chote Miyan Event In Lucknow .
As per schedule #AkshayKumar and #TigerShroff were here in #Lucknow for the promotion of their film #BadeMiyanChoteMiyan Event at Husainabad Clock Tower . #BMCM pic.twitter.com/CYYVhzsUSF— Naila Kidwai (@naila_kidwai) February 26, 2024
തിങ്കളാഴ്ച ലഖ്‌നൗവിലെ ചരിത്രപ്രസിദ്ധമായ ഹുസൈനാബാദ് ക്ലോക്ക് ടവറിനു സമീപത്തായിരുന്നു പരിപാടി. താരങ്ങളെ കാണാനായി ആയിരങ്ങളാണു തടിച്ചുകൂടിയിരുന്നത്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി അക്ഷയ് കുമാറും ടൈഗര്‍ ഷ്‌റോഫും സമ്മാനങ്ങള്‍ വാരിവിതറിയതോടെയാണ് ആള്‍ക്കൂട്ടത്തിന്റെ നിയന്ത്രണം നഷ്ടമായത്. ആളുകള്‍ സൃഷ്ടിച്ച ഉന്തിലും തള്ളിലും നിരവധി പേര്‍ക്ക് പരിക്ക് പറ്റിയതായും വീഡിയോകളില്‍ നിന്നും വ്യക്തമാണ്.